26 April Friday

ഓൺലൈൻ പഠനം നെറ്റ്‌ വർക്ക്‌ 
വ്യാപിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
കണ്ണൂർ
ജില്ലയിൽ ഓൺലൈൻ പഠനം സുഗമമാക്കാനുള്ള പ്രവർത്തനം ഊർജിതം. ജില്ലാ പഞ്ചായത്തിന്റെയും  ജില്ലാ ഭരണ സംവിധാനത്തിന്റെയും നേതൃത്വത്തിൽ   എല്ലാ വിഭാഗങ്ങളെയും ബന്ധപ്പെടുത്തിയാണ്‌  സൗകര്യങ്ങൾ വർധിപ്പിക്കുന്നത്‌. ബിഎസ്‌എൻഎൽ നേതൃത്വത്തിൽ  മുഴുവൻ പ്രദേശങ്ങളിലും നെറ്റ്‌വർക്ക്‌ ലഭ്യമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.   ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികൾക്ക്‌  ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും സജീവമാണ്‌. 
  എല്ലായിടത്തും കവറേജ്‌ 
സെപ്‌തംബറോടെ  നെറ്റ്‌ വർക്ക്‌ കവറേജ്‌ പ്രശ്‌നം പൂർണമായി പരിഹരിക്കാനുള്ള  പ്രവർത്തനം പുരോഗമിക്കുന്നു. നെറ്റ്‌ വർക്ക്‌  സംബന്ധിച്ച്‌ കലക്ടർ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ വിവിധ പ്രദേശങ്ങളിലെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.  മലയോരത്തും മറ്റുമുള്ള കോളനികളിൽ  പ്രശ്‌നം രൂക്ഷമാണെന്ന്‌ കണ്ടെത്തി. ഇവിടങ്ങളിൽ പ്രത്യേക പരിഗണന നൽകി.  നെറ്റ്‌വർക്ക്‌ കവറേജ്‌ ഇല്ലാത്തിനാൽ ക്ലാസുകൾ നഷ്ടപ്പെടുന്നത്‌ ഒഴിവാക്കാനായിരുന്നു ആദ്യശ്രമം. വിവിധ സേവനദാതാക്കളുടെ   പൂർണസഹകരണം ഉറപ്പുവരുത്തി. 
 പട്ടികജാതി–- പട്ടികവർഗ കോളനികളിൽ പ്രത്യേക പരിഗണന നൽകിയാണ്‌ ബിഎസ്‌എൻഎൽ പ്രവർത്തിച്ചത്‌.   ആദ്യഘട്ടത്തിൽതന്നെ   78 കോളനികളിൽ നെറ്റ്‌വർക്ക്‌ സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു.  34 ടവറുകളുടെ ശേഷി വർധിപ്പിച്ചു.  നെറ്റ്‌ വർക്ക്‌ കവറേജ്‌ ലഭ്യമാക്കാൻ ആദ്യഘട്ടത്തിൽ പ്രവർത്തനം തുടങ്ങിയ 20 കോളനികളിൽ പതിനഞ്ചും 30 ന്‌ കമീഷൻ ചെയ്യും. ബാക്കി അഞ്ച്‌ കോളനികളിലേത്‌ ആഗസ്‌ത്‌ അഞ്ചിനുള്ളിൽ പൂർത്തിയാക്കും. ‘ഫൈബർ ടു ദി ഹോം’ പദ്ധതിയിൽ കോളനികളിലെ പൊതുസ്ഥാപനങ്ങളിൽ കണക്‌ഷൻ നൽകിയും പഠനസൗകര്യം ഒരുക്കുന്നുണ്ട്‌. കോളയാട്‌ പഞ്ചായത്തിലെ പെരുവ കോളനിയിൽ  169 കണക്‌ഷനുകളാണ്‌ ബിഎസ്‌എഎൻഎൽ ലഭ്യമാക്കിയത്‌. 
ജില്ലാ പഞ്ചായത്തും ബിഎസ്‌എൻഎല്ലും ഐടിഡിപിയും ചേർന്ന്‌  137 കോളനികളിൽ നെറ്റ്‌വർക്ക്‌ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മറ്റ്‌ സേവനദാതാക്കളും  പ്രശ്‌നങ്ങൾ പരിഹരിച്ച്‌ കണക്‌ഷനുകൾ ലഭ്യമാക്കുന്നു. ജില്ലാതല യോഗങ്ങൾ ചേർന്ന്‌ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top