19 April Friday
അഗ്നിപഥ്‌ ഉപേക്ഷിക്കണം

സിഐടിയു പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

പാലക്കാട്‌ ഹെഡ്‌ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി ഉദ്ഘാടനം ചെയ്യുന്നു

 
പാലക്കാട്‌
അഗ്നിപഥ്‌ പദ്ധതി ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. ഡിവിഷൻ കേന്ദ്രങ്ങളിൽ നടത്തിയ ധർണയിലും പ്രകടനത്തിലും നിരവധിപേർ പങ്കാളികളായി. ഒറ്റപ്പാലം വാണിയംകുളം പോസ്റ്റ്‌ ഓഫീസ്‌ മാർച്ച്‌ സിഐടിയു ജില്ലാസെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. എം ഗോപാലകൃഷ്ണൻ അധ്യക്ഷനായി. പാലക്കാട്‌ ഹെഡ്‌ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ജില്ലാ പ്രസിഡന്റ്‌ പി കെ ശശി ഉദ്ഘാടനം ചെയ്തു. 
വടക്കഞ്ചേരി ടെലഫോൺ എക്‌സ്‌ചേഞ്ച്‌ മാർച്ച്‌ സംസ്ഥാന കമ്മിറ്റി അംഗം എം എസ് സ്കറിയ ഉദ്ഘാടനം ചെയ്തു. കെ ബാലൻ അധ്യക്ഷനായി. പട്ടാമ്പി ഓറിയന്റൽ ഇൻഷുറൻസ് ഓഫീസിനു മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ വൈസ് പ്രസിഡന്റ്‌ എം രാമചന്ദ്രൻ അധ്യക്ഷനായി. 
കുഴൽമന്ദം ഡിവിഷൻ കമ്മിറ്റി നേതൃത്വത്തിൽ കോട്ടായി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം എം പത്മിനി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ ടി കെ ദേവദാസ് അധ്യക്ഷനായി. കഞ്ചിക്കോട് പോസ്റ്റ് ഓഫീസ്‌ മാർച്ച്‌ സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി കെ സുരേഷ് അധ്യക്ഷനായി. പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി ഡി സദാശിവൻ അധ്യക്ഷനായി. 
തൃത്താല പടിഞ്ഞാറങ്ങാടി പോസ്‌റ്റ്‌ ഓഫീസ് മാർച്ച് ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ എം കെ പ്രദീപ് അധ്യക്ഷനായി. ചിറ്റൂർ പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ് ഉദ്ഘാടനം ചെയ്തു. സിഐടിയു ഡിവിഷൻ സെക്രട്ടറി എ കണ്ണൻകുട്ടി അധ്യക്ഷനായി. ചെർപ്പുളശേരിയിൽ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എസ്‌ കൃഷ്ണദാസ്‌ ഉദ്ഘാടനം ചെയ്തു. കെ സുരേഷ്‌ അധ്യക്ഷനായി. കൊല്ലങ്കോട്‌ ടെലഫോൺ എക്‌സ്‌ചേഞ്ച്‌ മാർച്ച്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. പി ദേവദാസ്‌ അധ്യക്ഷനായി. ആലത്തൂരിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ എൻ നാരായണൻ ഉദ്ഘാടനംചെയ്തു. കെ സി കുമാരൻ അധ്യക്ഷനായി. മണ്ണാർക്കാട്‌ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി മനോമോഹനൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി കെ പി മസൂദ് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top