19 April Friday

സ്മാർട്ടാകും 
5 റേഷൻ കടകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
കൽപ്പറ്റ
റേഷൻ കടകൾ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച്‌  റേഷൻ കടകൾ സ്മാർട്ടാകുന്നു. ബത്തേരി താലൂക്കിലെ വള്ളുവാടി, പൂതാടി, മാനന്തവാടി താലൂക്കിലെ  യവനാർകുളം  വൈത്തിരി താലൂക്കിലെ  മേപ്പാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ  ഓരോ റേഷൻ കടകളാണ് ആദ്യ ഘട്ടത്തിൽ സ്മാർട്ടാകുന്നത്. റേഷൻ കടകളെ ആധുനികവൽക്കരിച്ച് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ സർക്കാർ  പദ്ധതി നടപ്പാക്കുന്നത്. രണ്ട്‌ കിലോമീറ്റർ ചുറ്റളവിനുളളിൽ ബാങ്ക്, എടിഎം, മാവേലി സ്റ്റോർ എന്നിവയുടെ സേവനങ്ങൾ ലഭ്യമാകാത്ത ഇടങ്ങളിലെ റേഷൻ കടകളെയാണ് സ്മാർട്ടാക്കി കെ–--സ്‌റ്റോറുകളാക്കുന്നത്. സ്മാർട്ടായ റേഷൻ കടകളിൽ ബാങ്ക്, എടിഎം, മാവേലി സ്റ്റോർ  എന്നിവയുടെ സേവനം ലഭ്യമാകും. 5000 രൂപ വരെയുള്ള പണമിടപാടുകൾ  കെ–--സ്റ്റോറിൽ സജ്ജീകരിച്ചിട്ടുള്ള ബാങ്കിങ്‌ സംവിധാനത്തിലൂടെ നടത്താൻ കഴിയും. സപ്ലൈകോ മാവേലി സ്റ്റോറിലൂടെ ലഭ്യമാകുന്ന 13 ഇനം സബ്‌സിഡി ഇനങ്ങളും  ലഭ്യമാകും. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ്‌  കെ-–-സ്റ്റോർ പദ്ധതി.   സ്‌മാർട്ട് റേഷൻ കടകൾ തുടങ്ങാൻ അനുയോജ്യമായ അഞ്ച്‌  സ്ഥലങ്ങൾ അടങ്ങിയ നിർദേശം സർക്കാരിന് അയച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാൽ സ്മാർട്ട് റേഷൻ കടകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top