23 April Tuesday

കസ്റ്റംസിനെ വെട്ടിച്ചുകടത്തിയ 
73 ലക്ഷത്തിന്റെ സ്വർണം 
പൊലീസ്‌ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

 

കരിപ്പൂർ
വിമാനത്താവളത്തിൽ കസ്‌റ്റംസിനെ വെട്ടിച്ച്‌ പുറത്തെത്തിച്ച 1158 ഗ്രാം സ്വർണം പൊലീസ്‌ പിടികൂടി. ഷാര്‍ജയില്‍നിന്ന്‌ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 354ൽ വന്ന കണ്ണൂര്‍ ചേളേരി സ്വദേശി അബ്ദുൾ സലി (33)മാണ് പിടിയിലായത്. കണ്ടെടുത്ത സ്വർണത്തിന്‌ 73 ലക്ഷം രൂപ വിലവരും. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ്‌ ഇയാൾ സ്വർണം കൊണ്ടുവന്നത്. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.
ജീൻസിൽ തേച്ചുപിടിപ്പിച്ചും 
സ്വർണക്കടത്ത്‌
വിമാനത്താവളത്തിൽ സ്വർണമിശ്രിതം ജീൻസിൽ തേച്ചുപിടിപ്പിച്ച്‌ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. അരക്കിലോ സ്വർണവുമായി കോഴിക്കോട് കാരന്തൂർ കലങ്ങോട്‌ കുന്നുമ്മൽ സനൂബി (36)നെയാണ്‌  എയർ കസ്റ്റംസ്  ഇന്റലിജൻസ് ഉദ്യോഗസ്ഥർ  പിടികൂടിയത്‌. സ്വർണത്തിന്‌ മുപ്പത്‌ ലക്ഷം രൂപ വിലവരും. എയർ ഇന്ത്യാ എക്സ്പ്രസ്  വിമാനത്തിൽ ഷാർജയിൽനിന്നാണ്‌ സനൂബ്  എത്തിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top