28 March Thursday

വിദ്യാഭ്യാസ സംരക്ഷണ ജാഥ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
കൊടകര 
വിദ്യാഭ്യാസം കാവിവൽക്കരിക്കുകയും ചരിത്ര പാഠങ്ങൾ വികലമാക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ വികല വിദ്യാഭ്യാസ നയത്തിനെതിരെ കൊടകര ഏരിയ വിദ്യാഭ്യാസ സംരക്ഷണ പ്രചാരണ കാൽനട ജാഥ പ്രയാണം ആരംഭിച്ചു.  
നന്തിപുലത്ത് കെഎസ്ടിഎ  മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി മദനമോഹൻ ഉദ്ഘാടനം ചെയ്തു. വിഷ്ണു ശിവരാമൻ അധ്യക്ഷനായി. ബെന്നി ചാക്കപ്പൻ സംസാരിച്ചു. കോടാലിയിൽ ജാഥ സമാപിച്ചു. മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പി സി ഉമേഷ്‌ അധ്യക്ഷനായി. പി കെ രാജൻ സംസാരിച്ചു. ഞായറാഴ്ച ജാഥ മൂന്നുമുറിയിൽ നിന്നും ആരംഭിക്കും. എഐകെഎസ് കൊടകര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം ആർ രഞ്ജിത് ഉദ്ഘാടനം ചെയ്യും. കൊടകരയിൽ സമാപിക്കും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും .
ഡോ. പി സി സിജി ജാഥാ ക്യാപ്റ്റനും,  കെ ആർ രാഹുൽ, വി എസ് സുദേവ് എന്നിവർ വൈസ് ക്യാപ്റ്റൻമാരും ,  കെ എൻ വിവേക്  കൺവീനറുമാണ്‌.
ഇരിങ്ങാലക്കുട 
ആൽത്തറയ്ക്കൽ അഡ്വ.കെ ആർ വിജയ ഉദ്ഘാടനം ചെയ്‌തു. മിനി കെ വേലായുധൻ അധ്യക്ഷയായി. കെഎസ് ടിഎ ജില്ലാ സെക്രട്ടറി കെ ജെ ഷീലയാണ് ജാഥാ ക്യാപ്റ്റൻ. വി എ മനോജ്കുമാർ, കെ ജി മോഹനൻ എന്നിവർ സംസാരിച്ചു. ജാഥ പൂമംഗലം, പടിയൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഞായറാഴ്ച ആളൂർ, വേളൂക്കര, മുരിയാട് പഞ്ചായത്തുകളിൽ പര്യടനം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top