24 April Wednesday
കഴക്കൂട്ടം തൊഴിൽമേള

161 പേർക്ക് ജോലിയായി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

കഴക്കൂട്ടത്ത് സംഘടിപ്പിച്ച തൊഴിൽ മേള കലക്ടർ ജെറോമിക്‌ ജോർജ്‌ ഉദ്‌ഘാടനംചെയ്യുന്നു

കഴക്കൂട്ടം
കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് സംഘടിപ്പിച്ച തൊഴിൽ മേളയിൽ 161 പേർക്ക് ജോലി ലഭിച്ചു. എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ 997 പേരെ അഭിമുഖങ്ങൾക്കായി കമ്പനികൾ ക്ഷണിച്ചു. 110 കമ്പനികളും 1463  ഉദ്യോഗാർഥികളും പങ്കെടുത്തു. 
 
ഐടി, മാനേജ്മെന്റ്, ബിപിഒ, ഡിജിറ്റൽ മാർക്കറ്റിങ്, ഹോസ്‌പിറ്റാലിറ്റി, സെയിൽസ് ആൻഡ് മാർക്കറ്റിങ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് പങ്കെടുത്തത്. അദാനി പോർട്ട്, ജെൻ റോബോട്ടിക്‌സ്, ലുലു ഗ്രൂപ്പ്, അലയൻസ് സർവീസസ്, ടാറ്റ എലക്‌സി, എസ്ബിഐ കാർഡ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികൾ പങ്കെടുത്തു. ഉദ്യോഗാർഥികൾക്കും കമ്പനി പ്രതിനിധികൾക്കും സഹായത്തിനായി ഡിവൈഎഫ്ഐ, എസ്എഫ്ഐ, എൻഎസ്‌എസ്‌ പ്രവർത്തകരുണ്ടായിരുന്നു.
 
മേള കലക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്‌തു. കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. ആനി മോസസ്, ബിജു സോമൻ, വിധു വിൻസന്റ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക്, ഏരിയ ആക്ടിങ്‌ സെക്രട്ടറി ഡി രമേശൻ, എസ് പ്രശാന്ത് എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ സർക്കാരിന്റെ വാർഷിക ഭാഗമായി എൽഡിഎഫ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റി ഞായറാഴ്ച ർ ക്രിക്കറ്റ് ടൂർണമെന്റും വനിതകളുടെ വടംവലി മത്സരവും സംഘടിപ്പിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top