20 April Saturday

സിപിഐ എം 4,434 കേന്ദ്രങ്ങളിൽ വൃക്ഷത്തൈകൾ നടും

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

 കണ്ണൂർ

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ജില്ലയിലെ 4,434 കേന്ദ്രങ്ങളിൽ സിപിഐ എം പ്രവർത്തകർ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ്‌ മാസം നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. 
കാലാവസ്ഥാ വ്യതിയാനം സമൂഹം നേരിടുന്ന മുഖ്യ പ്രശ്നമാണ്. അതുകൊണ്ടുതന്നെ വൃക്ഷങ്ങളും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതുണ്ട്. 
എസ്എസ്എൽസി, പ്ലസ്-ടു വിജയികളായ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് ആവശ്യമായ വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കാനും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകാനും ജില്ലയിലെ 236 ലോക്കൽ കേന്ദ്രങ്ങളിലും ഹെൽപ് ഡെസ്കുകൾ ആരംഭിക്കുമെന്നും എം വി ജയരാജൻ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top