കൊല്ലം
തെക്കുംഭാഗം പഞ്ചായത്തിന്റെ രണ്ടാം വാർഷികാഘോഷവും മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനവും സുജിത് വിജയൻപിള്ള എംഎൽഎ നിർവഹിച്ചു.
നടയ്ക്കാവ് ചന്ത മൈതാനിയിൽ നടന്ന പരിപാടിയിൽ തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം എസ് സോമൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് വിമൽരാജ്, ഷാജി എസ് പള്ളിപ്പാടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻപിള്ള, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സജുമോൻ വാൻഡ്രോസ്, സന്ധ്യാമോൾ, അപർണ, പഞ്ചായത്ത് അംഗങ്ങളായ പ്രദീപ് എസ് പുല്യാഴം, ഉണ്ണിക്കൃഷ്ണപിള്ള, എസ് സീതാലക്ഷമി, എസ് മീന, പി സ്മിത, ഐ സിന്ധുമോൾ, സെക്രട്ടറി എസ് പ്രേം ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..