24 April Wednesday

കെ ടി ഭരതന് നാടിന്റെ 
യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
ചാവക്കാട്‌
ചാവക്കാട്ടെ സാമൂഹിക രാഷ്‌ട്രീയരംഗത്ത്‌ നാലരപ്പതിറ്റാണ്ട് നിറഞ്ഞുനിന്ന കെ ടി ഭരതന് നാടിന്റെ യാത്രാമൊഴി. ചാവക്കാട് നഗരസഭയുടെ പ്രഥമ കൗൺസിലറായിരുന്ന കെ ടി പിന്നീട് രണ്ടു തവണകൂടി തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സഹകരണ ബാങ്കിനെ ഉയർച്ചയിൽ കെ ടി നിർണായക പങ്കുവഹിച്ചു. ഫിഷറീസ് വകുപ്പ്‌ ജീവനക്കാരനായ ഇദ്ദേഹം 1980ൽ രാജിവച്ച് പൊതുരംഗത്ത് സജീവമായി.  മൂന്നര പതിറ്റാണ്ടോളം സിപിഐ എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ എന്നും അവർക്കൊപ്പം തോളോടുചേർന്ന്‌ പ്രവർത്തിച്ച നേതാവായിരുന്നു.
ഇ എം എസ് മുതലുള്ള പാർടി നേതാക്കളുമായി അടുത്ത സൗഹൃദം പുലർത്തി. 1987ൽ എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ഇ എം എസിന്‌ പനി പിടിച്ചപ്പോൾ ഡോ. ആർ വി ദാമോദരനെ കൊണ്ടുവന്നതും ഇ എം എസിനെ  പരിചരിച്ചതും   അനുസ്മരിക്കുമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top