23 April Tuesday

1029 പേര്‍ക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
കാസർകോട്‌
ജില്ലയിൽ 1029 പേർ  കൂടി കോവിഡ്- പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 520 പേർക്ക് ഭേദമായി.  നിലവിൽ 4096 പേരാണ്  ചികിത്സയിലുള്ളത്. വീടുകളിൽ 14673 പേരും സ്ഥാപനങ്ങളിൽ 491 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 15164 പേരാണ്. പുതിയതായി പേരെ കൂടി 1770 നിരീക്ഷണത്തിലാക്കി.
 
കാഞ്ഞങ്ങാട്‌ ടൗണിൽ 
നിയന്ത്രണം കടുപ്പിക്കും
കാഞ്ഞങ്ങാട്‌ 
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ നിയന്ത്രണം കടുപ്പിക്കാൻ  കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരസഭ പരിധിയിൽ നടക്കുന്ന ചടങ്ങും ആഘോഷവും നിയന്ത്രിക്കും.
 വിവാഹം, മരണാനന്തര ചടങ്ങ്‌, ഉത്സവം എന്നിവക്ക് നഗരസഭയിൽ നിന്ന് അനുവാദം വാങ്ങണം. പൊലീസ് പരിശോധ കർശനമാക്കും.  ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷയായി.  
നഗരസഭാ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സി ജാനകിക്കൂട്ടി, പി അഹമ്മദലി, കെ വി സരസ്വതി, കെ അനീശൻ, കെ വി മായാകുമാരി കൗൺസിലർമാരായ കെ കെ ബാബു എം ബൽരാജ്, സി കെ അഷറഫ്, നഗരസഭാ സെക്രട്ടറി റോയി മാത്യു, ഹെൽത്ത് സൂപ്പർവൈസർ അരുൾ, മുഹമ്മദ് കുട്ടി, എസ്‌ഐ ശ്രീജേഷ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top