കാഞ്ഞങ്ങാട്
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉൾപ്പെടുന്ന കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് റിപ്പബ്ലിക് ദിന പരേഡിൽ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധ ഫ്ളോട്ട് സ്ഥാപിച്ചു.
കാഞ്ഞങ്ങാട് നഗരത്തിൽ നഗരസഭാ ചെയർമാൻ കെ വി സുജാത ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ്, കെ രേവതി, അഡ്വ. കെ രാജ്‌മോഹൻ, പ്രിയേഷ് കാഞ്ഞങ്ങാട്, രതീഷ് നെല്ലിക്കാട്ട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ജെ സജിത്ത് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..