13 July Sunday

മാനാഞ്ചിറ---– -വെള്ളിമാട്കുന്ന് റോഡ് 
2024ൽ പൂർത്തിയാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

മാനാഞ്ചിറ–- -വെള്ളിമാട്കുന്ന് റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള നഷ്ടപരിഹാര വിതരണം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
മാനാഞ്ചിറ–-- വെള്ളിമാട്കുന്ന് നഗരപാതയുടെ വികസനം 2024 ഏപ്രിലോടെ പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മാനാഞ്ചിറ–-വെള്ളിമാട്കുന്ന് റോഡ്‌ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ കൈവശക്കാർക്കുള്ള നഷ്ടപരിഹാരം, കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുള്ള ധനസഹായം എന്നിവയുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാങ്കേതിക നടപടികളെല്ലാം വേഗത്തിൽ തീർക്കും. 24 മീറ്റർ വീതിയിലാണ്‌ റോഡ് നവീകരിക്കുക. പതിറ്റാണ്ടുകളായുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു. 
ഭൂമിയേറ്റെടുക്കൽ  പൂർത്തിയാക്കിയ എംഎൽഎ, കലക്ടർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. കസബ, കച്ചേരി, വേങ്ങേരി, ചേവായൂർ വില്ലേജുകളിൽ ഉൾപ്പെട്ട എട്ട് കിലോമീറ്റർ റോഡിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനാണ് ഭൂമി ഏറ്റെടുത്തത്. ഏകദേശം 7.2947 ഹെക്ടറാണ് ഏറ്റെടുക്കാനുണ്ടായിരുന്നത്. ഇതിൽ 3.8326 ഹെക്ടർ ഉടമകളുടെ സമ്മതപ്രകാരം ഏറ്റെടുത്തു. 3.4621 ഹെക്ടർ നിയമപ്രകാരം ഉൾപ്പെടുത്തി. ഇവർക്കുള്ള നഷ്ടപരിഹാരം, കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുള്ള പുനരധിവാസ പാക്കേജ് എന്നിവയാണ് കൈമാറിയത്.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മേയർ ഡോ. ബീന ഫിലിപ്പ്, എ പ്രദീപ് കുമാർ എന്നിവർ മുഖ്യാതിഥികളായി. ഫെനിഷ കെ സന്തോഷ്, കെ സി ശോഭിത, എം എൻ പ്രവീൺ, പി സരിത, ടി കെ ചന്ദ്രൻ, കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, എഡിഎം സി മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top