26 April Friday

കെഎസ്‌കെടിയു ജനകീയ 
പ്രമേയം അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കെഎസ്‌കെടിയു ചായ്യോത്ത് സംഘടിപ്പിച്ച ജനകീയ പ്രമേയം അവതരണം ജില്ലാ പ്രസിഡന്റ്‌ വി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

 നീലേശ്വരം

പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്‌കെടിയു ജനകീയ പ്രമേയം അവതരിപ്പിച്ചു. കരിനിയമങ്ങൾ  പിൻവലിക്കുക, കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, ഡൽഹി കർഷക സമരത്തിൽ രക്തസാക്ഷിത്വം വരിച്ച കർഷക കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, വൈദ്യുത ഭേദഗതി ബിൽ  പിൻവലിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രമേയം.  
ജില്ലയിൽ നൂറോളം വില്ലേജ്‌ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു. ചായ്യോത്ത്  ജില്ലാ പ്രസിഡന്റ്‌  വി കെ രാജൻ ഉദ്ഘാടനം ചെയ്‌തു. കെ വി ശശീധരൻ അധ്യക്ഷനായി. എൻ വി സുകുമാരൻ, കെ വി കല്യാണി, വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. പി വി പ്രസാദ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top