26 April Friday

നാട്ടുകാരുടെ പ്രതിഷേധം ഫലംകണ്ടു; 
ഗ്രാമീണ സർവീസ് പുനരാരംഭിച്ച് കെഎസ്ആർടിസി

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

സർവ്വീസ് പുനരാരംഭിച്ച ബസിന് അമ്പതേക്കറിൽ നാട്ടുകാർ സ്വീകരിക്കുന്നു

കുളത്തൂപ്പുഴ
ഗ്രാമീണ മേഖലയിലെ യാത്രാക്ലേശത്തിന്‌ പരിഹാരമായി ഗ്രാമീണ സർവീസ് പുനരാരംഭിച്ച് കെഎസ്ആർടിസി. ലാഭകരമല്ലെന്ന പേരിൽ നിർത്തിയ അമ്പതേക്കർ സർവീസാണ് യുവജനങ്ങളുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ പുനരാരംഭിച്ചത്. ബസ് സർവീസ് നിർത്തലാക്കിയതോടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പലതവണ നിവേദനങ്ങൾ നൽകിയെങ്കിലും ഫലം കണ്ടിരുന്നില്ല. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി പി എസ് സുപാൽഎംഎൽഎയ്‌ക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌അംഗം അജിത, ഡിവൈഎഫ്ഐ പ്രവർത്തകർ തുടങ്ങിയവർ നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ നടത്തിയ ഇടപെടലുകളാണ് സർവീസ് പുനരാരംഭിക്കുന്നതിലേക്ക് എത്തിച്ചത്. കഴിഞ്ഞദിവസം മുതൽ രാവിലെ എട്ടിന് കെഎസ്ആർടിസിയും ഒമ്പതിന് സ്വകാര്യ ബസും അമ്പതേക്കറിൽനിന്നും സർവീസുകൾ ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top