29 March Friday
കർഷകസമരം ഒന്നാം വാർഷികം

ഉജ്വലം, സംയുക്ത കർഷക റാലി

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

മാനന്തവാടിയിൽ സംയുക്ത കർഷക സമരസമിതി ജില്ലാ കൺവീനർ പി കെ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

 
കൽപ്പറ്റ
കർഷകസമരം ഒരുവർഷം പിന്നിടുന്നതിന്റെ ഭാഗമായി  സംയുക്ത കർഷകസമിതി നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യറാലിയും ധർണയും നടത്തി.  കാർഷികനിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം കർഷകർ  ഉയർത്തിയ  മറ്റ്‌ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരരംഗത്തുണ്ടാവുമെന്ന പ്രഖ്യാപനവുമായി നൂറുകണക്കിന്‌ കർഷകർ ഏരിയാകേന്ദ്രങ്ങളിലായി നടന്ന റാലിയിൽ അണിചേർന്നു. 
   പുൽപ്പള്ളി ടൗണിൽ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്‌ കെ ജെ ദേവസ്യ ഉദ്ഘാടനം ചെയ്തു. ടി ജെ ചാക്കോച്ചൻ അധ്യക്ഷനായി.  ടി ബി സുരേഷ്, എം എസ്‌ സുരേഷ് ബാബു, ബെന്നി കുറുമ്പാലക്കോട്ട,   കെ എ സ്‌കറിയ, കെ ആർ ജയരാജ് എന്നിവർ സംസാരിച്ചു. പ്രകാശ് ഗഗാറിൻ  സ്വാഗതം പറഞ്ഞു.
  കൽപ്പറ്റയിൽ സംയുക്ത കർഷകസമരസമിതി ചെയർമാൻ അമ്പി ചിറയിൽ ഉദ്‌ഘാടനം ചെയ്‌തു. വി ഹാരിസ്‌ അധ്യക്ഷനായി. പി എ മുഹമ്മദ്‌, സി കെ ശിവരാമൻ, എം നൗഷാദ്‌, പഞ്ചാര മുഹമ്മദ്‌, വി ബാവ, പി സുരേഷ്‌ എന്നിവർ സംസാരിച്ചു.  പി കെ അബു സ്വാഗതം പറഞ്ഞു. 
  മാനന്തവാടിയിൽ സംയുക്ത കർഷക സമരസമിതി ജില്ലാ കൺവീനർ പി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. വി കെ ശശിധരൻ അധ്യക്ഷനായി. പി വി സഹദേവൻ, കെ എം വർക്കി, ഡെന്നീസ് ആര്യപ്പള്ളി, സി ജി പ്രത്യുഷ് എന്നിവർ സംസാരിച്ചു. എൻ എം ആന്റണി സ്വാഗതവും എം എൻ സലിംകുമാർ നന്ദിയും പറഞ്ഞു. 
പനമരത്ത്  കോൺഗ്രസ് എസ്‌ ജില്ലാ പ്രസിഡന്റ് പി കെ ശശികുമാർ  ഉദ്ഘാടനം ചെയ്തു. കെ പി രാജൻ അധ്യക്ഷനായി. എ ജോണി, ജസ്റ്റിൻ ബേബി, എം എ ചാക്കോ, കുര്യാക്കോസ് മുള്ളംമട, സുബൈർ കടന്നോളി, എം മുരളീധരൻ എന്നിവർ സംസാരിച്ചു.
  ബത്തേരിയിൽ എ കെ രവി ഉദ്‌ഘാടനം ചെയ്‌തു. പി എം ജോയ്‌ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി, പി പി സ്‌കറിയ, ബേബി വർഗീസ്‌, പി എം ജോയ്‌, ടി കെ ശ്രീജൻ, അഡ്വ. ഗീവർഗീസ്‌, പി എസ്‌ ജോർജ്‌ എന്നിവർ സംസാരിച്ചു. വൈത്തിരിയിൽ എൻ ഒ ദേവസ്സി ഉദ്‌ഘാടനം ചെയ്‌തു. പി പി കരുണാകരൻ അധ്യക്ഷനായി. സി എച്ച്‌ മമ്മി, കെ സി ജോസഫ്‌, സി യൂസഫ്, ‌ എം വി ബാബു, രവീന്ദ്രൻ,  എൽസി ജോർജ്‌ എന്നിവർ സംസാരിച്ചു. സി കുഞ്ഞമ്മദ് കുട്ടി സ്വാഗതവും എസ്‌ ചിത്രകുമാർ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top