കൊല്ലം
തപാൽ മേഖലയെ സംരക്ഷിക്കുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് നടത്തുന്ന സംസ്ഥാന വാഹനപ്രചാരണ ജാഥയ്ക്ക് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സ്വീകരണം നൽകി. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു ഉദ്ഘാടനംചെയ്തു. എൻഎഫ്പിഇ സംസ്ഥാന കൺവീനർ പി കെ മുരളീധരൻ നയിക്കുന്ന ജാഥ 19ന് കാസർകോട് നിന്നാണ് ആരംഭിച്ചത്. എൻഎഫ്പിയുടെ അംഗീകാരം പുനഃസ്ഥാപിക്കുക, ജിഡിഎസ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, തപാൽ സേവിങ്സ് ബാങ്ക് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയുക, ആർഎംഎസ് സംവിധാനത്തെ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. കൊല്ലം ഡിവിഷനിലെ തപാൽ ജീവനക്കാരും വിവിധ സർവീസ് സംഘടനകളും ജാഥയ്ക്ക് സ്വീകരണം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..