27 April Saturday

പികെഎസ് സംസ്ഥാന ജാഥ 
ഒക്ടോബർ 1നും 2നും ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
കൊല്ലം
പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജാഥയ്ക്ക്‌ ഒക്ടോബർ ഒന്നിനും രണ്ടിനും ജില്ലയിൽ സ്വീകരണം നൽകും. എല്ലാവർക്കും ഭൂമി–-- വീട്, സ്വകാര്യ–- എയ്ഡഡ് മേഖലയിൽ സംവരണം എന്നീ മുദ്രാവാക്യങ്ങളുയർത്തി മൂന്നിനു നടക്കുന്ന സെക്രട്ടറിയറ്റ്‌ മാർച്ചിന്റെ പ്രചാരണാർഥമാണ്‌ സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് ക്യാപ്‌റ്റനായ ജാഥ. 
ജില്ലയിൽ ഒമ്പതു കേന്ദ്രത്തിലാണ്‌ സ്വീകരണം. 
ഒന്നിനു രാവിലെ കുന്നത്തൂർ ഏഴാംമൈലിൽ ജാഥയെ ജില്ലയിലേക്ക് വരവേൽക്കും. ചക്കുവള്ളി, ഇടപ്പള്ളിക്കോട്ട, കൊല്ലം ക്യുഎസി ഗ്രൗണ്ട്, ചാത്തന്നൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ആദ്യദിനം കുണ്ടറയിൽ സമാപിക്കും. 
രണ്ടിനു രാവിലെ കൊട്ടാരക്കര മുനിസിപ്പൽ ഗ്രൗണ്ടിൽനിന്നു പര്യടനം ആരംഭിക്കും. തുടർന്ന് ഇളമ്പൽ ജങ്‌ഷൻ, അഞ്ചൽ മാർക്കറ്റ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് 4.30ന് നിലമേൽ ജങ്‌ഷനിൽ ജില്ലയിലെ പര്യടനം സമാപിക്കും. ജാഥയ്ക്ക് ആവേശകരമായ സ്വീകരണം നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായും സെക്രട്ടറിയറ്റ് മാർച്ചിൽ ജില്ലയിൽനിന്ന്‌ 10,000 പേർ പങ്കെടുക്കുമെന്നും പ്രസിഡന്റ്‌ ഡി ജയകുമാർ, സെക്രട്ടറി ജി സുന്ദരേശൻ എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top