28 March Thursday

ഭാരത്ബന്ദ്‌ ജില്ല നിശ്‌ചലമാകും

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു പ്രവർത്തകർ കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം

കോട്ടയം
മൂന്ന്‌ കാർഷിക നിയമവും വൈദ്യുതി ബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം തിങ്കളാഴ്‌ച നടത്തുന്ന ഭാരത്‌ ബന്ദ്‌ ജില്ലയിൽ പൂർണമാകും. തൊഴിലാളി യൂണിയനുകളും സർവീസ്‌ സംഘടനകളും വ്യാപാരികളുമെല്ലാം ബന്ദിൽ അണിനിരക്കുന്നതിനാൽ   വ്യാപാര വാണിജ്യമേഖലകളും നിശ്‌ചലമാകും. ഓഫീസുകളും   സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. കെഎസ്‌ആർടിസി–-സ്വകാര്യബസ്‌ സർവീസും ജലഗതാഗതവും ഉണ്ടാകില്ല. പത്രം, പാൽ, ആംബുലൻസ്‌, മരുന്ന്‌ വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ്‌ അവശ്യ സർവീസുകൾ എന്നിവ തടസപ്പെടില്ല. 
 ഭാരത്‌ബന്ദിന്റെ വിജയത്തിനായി സംയുക്ത കർഷകസമിതിയുടെയും ട്രേഡ്‌യൂണിയൻ സംയുക്ത സമിതിയുടെയും നേതൃത്വത്തിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ്‌ സംഘടിപ്പിച്ചത്‌. ബഹുജന സംഘടനകളും പ്രചാരണം ഏറ്റെടുത്തിരുന്നു. തിങ്കൾ രാവിലെ 10ന്‌ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ കർഷകരും കർഷകത്തൊഴിലാളികളും ട്രേഡ്‌ യൂണിയൻ പ്രവർത്തകരും അണിനിരക്കുന്ന പ്രതിഷേധ ശൃംഖലകൾ സംഘടിപ്പിക്കും.  കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ അഞ്ച്‌ പേർ വീതമുള്ള ഗ്രൂപ്പായി തിരിഞ്ഞാണ്‌ പരിപാടി. കോട്ടയത്ത്‌ ഗാന്ധി സ്‌ക്വയറിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനുവും ചങ്ങനാശേരിയിൽ  എൽഡിഎഫ്‌ ജില്ലാ കൺവീനർ പ്രൊഫ. എം ടി ജോസഫും പുതുപ്പള്ളിയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണനും വൈക്കത്ത്‌ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ കെ ഗണേശനും ഉദ്‌ഘാടനം ചെയ്യും. 
തലയോലപ്പറമ്പിൽ കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗം എം പി ജയപ്രകാശും അയർക്കുന്നത്ത്‌ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം പി എൻ ബിനുവും കറുകച്ചാലിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ആർ നരേന്ദ്രനാഥും  പ്രതിഷേധശൃംഖല ഉദ്‌ഘാടനം ചെയ്യും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ പാലാ, ഈരാറ്റുപേട്ട,  കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊൻകുന്നം, പാമ്പാടി, ഏറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പറമ്പ്‌  എന്നിവിടങ്ങളിലും പ്രതിഷേധശൃംഖല സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top