08 May Wednesday
1,855 പേര്‍ക്കുകൂടി കോവിഡ്; 4,764 പേര്‍ രോഗമുക്തർ

കൈവിടരുത്‌ കരുതൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കോവിഡ്

തൃശൂർ 
ജില്ലയിൽ ഞായറാഴ്‌ച  1,855 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. രോഗബാധിതരായി 18,034 പേർ ചികിത്സയിലുണ്ട്‌. തൃശൂർ സ്വദേശികളായ 67 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്‌. 9,247 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,916 പേർക്ക്      ആന്റിജനും 7,140 പേർക്ക് ആർടി-പിസിആറും 191 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ചാമക്കാല, തൈക്കാട്, പടിഞ്ഞാറേ വെമ്പല്ലൂർ, പടിയൂർ, കടപ്പുറം, മുല്ലശേരി, ആലപ്പാട്, അരിമ്പൂർ, പുന്നയൂർ, പൂന്നയൂർക്കുളം, വരവൂർ, ദേശമംഗലം എന്നിവിടങ്ങളിൽ തിങ്കളാഴ്‌ച മൊബൈൽ ടെസ്റ്റിങ്‌ ലാബുകൾവഴി സൗജന്യ കോവിഡ്‌ -പരിശോധന ഉണ്ടാകും.
 
4,764 പേർ രോഗമുക്തർ. സമ്പർക്കംവഴി 1,839 പേർക്ക്‌. ടിപിആർ 20.06 ശതമാനം. ഒമ്പത്‌ ആരോഗ്യപ്രവർത്തകർക്കും രോഗം. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 
രണ്ടുപേർക്കും. ഉറവിടമറിയാത്ത അഞ്ചുപേർക്കും രോഗം. 60 വയസ്സിനുമുകളിൽ 151 പുരുഷന്മാരും . 163 സ്ത്രീകളും രോഗബാധിതർ.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top