27 April Saturday

‘പല്ലവി’യിൽ പാട്ടോർമകൾ ബാക്കി

ബഷീർ അമ്പാട്ട്‌Updated: Tuesday Jul 27, 2021

ഗൾഫിലെ സംഗീത പരിപാടിയിൽ എം എസ്‌ ബാബുരാജിന്റെ പേരമകൻ ബാവുവിനൊപ്പം തബല വായിക്കുന്ന ഹസൻകോയ (ഫയല്‍ചിത്രം)

 
കൊണ്ടോട്ടി
പാതിയിൽ തീർന്ന പാട്ടുപോലെ കൊണ്ടോട്ടിയുടെ ‘കോയഭായി’ പൊലിഞ്ഞു. കടലിനക്കരെയാണെങ്കിലും എന്നും നാടിനെയും അവിടുത്തെ സംഗീതത്തെയും നെഞ്ചേറ്റി ഹസൻകോയ. ഹാർമോണിയവും തബലയും നന്നായി വായിക്കും. കൊണ്ടോട്ടിയിലെ പല്ലവി ഓർക്കസ്ട്രയായിരുന്നു ജീവിതതാളം. പല്ലവിയിലെ വയലിനിസ്റ്റ് കുഞ്ഞാലൻ മാസ്റ്റർക്കും തബലിസ്റ്റ് അമ്പാട്ട് കുഞ്ഞാലൻകുട്ടിക്കും പരേതനായ ഷായിബാജ കലാകാരൻ കരുമ്പുലാക്കൽ കുഞ്ഞാലൻ (കുഞ്ഞുട്ടി) എന്നിവർക്കുമൊപ്പം അദ്ദേഹവും നിറഞ്ഞു. ജോലിതേടിയാണ്‌ വിദേശത്തേക്ക്‌ പോയത്‌. നാട്ടിൽ വന്നാൽ പല്ലവി ഓർക്കസ്ട്രയിൽ സ്ഥിരസാന്നിധ്യം. ഹിന്ദി ഗാനങ്ങളോടായിരുന്നു ‘കോയഭായി’ക്ക് ഇഷ്ടം. റഫി, മുകേഷ് എന്നിവരുടെ ഗാനങ്ങൾ നന്നായി ആലപിക്കും. മകൾ ദിൽന ഹസൻ  കൈരളി ടിവിയിലെ ‘പട്ടുറുമാൽ’ മത്സരത്തിലെ വിജയിയാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top