17 September Wednesday

സിപിഐ എം നേതാക്കൾ 
ദേശാഭിമാനി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

ദേശാഭിമാനി ജില്ലാ ബ്യൂറോയ്‌ക്ക്‌ നേരെയുണ്ടായ യുഡിഎഫ്‌ ആക്രമണത്തെ തുടർന്ന്‌ ഓഫീസിലെത്തിയ 
സിപിഐ എം നേതാക്കാളായ പി ഗഗാറിൻ, സി കെ ശശീന്ദ്രൻ തുടങ്ങിയവർ ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ 
ജയകൃഷ്‌ണൻ നരിക്കുട്ടി, മാനേജർ ആർ പ്രസാദ്‌ എന്നിവരുമായി സംസാരിക്കുന്നു

 കൽപ്പറ്റ

യുഡിഎഫ്‌ പ്രവർത്തകർ ആക്രമിച്ച ദേശാഭിമാനി ഓഫീസ്‌ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ്‌ ഞായർ രാവിലെ ഓഫീസിലെത്തിയത്‌.  അക്രമം നടക്കുമ്പോൾ ഇരുവരും തിരുവനന്തപുരത്തായിരുന്നു. ജില്ലയിൽ എത്തിയ ഉടൻ ദേശാഭിമാനിയിലെത്തി, ജീവനക്കാരിൽനിന്ന്‌  വിവരങ്ങൾ ചോദിച്ചറിഞ്ഞു. കേടുപാടുകൾ നേരിൽ മനസ്സിലാക്കി. ഓഫീസിന്റെ  താഴത്തെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമ റംല തോപ്പിലിനോടും വിവരങ്ങൾ ആരാഞ്ഞു. ഓഫീസ്‌ ആക്രമിക്കുമ്പോൾ ഇവരും കുടുംബവും വീട്ടിലുണ്ടായിരുന്നു.  തൊട്ടടുത്തുവരെ കല്ലുകളെത്തി. തലനാരിഴയ്‌ക്കാണ്‌ അപകടം ഒഴിവായതെന്ന്‌ ഇവർ പറഞ്ഞു.  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എ എൻ പ്രഭാകരൻ,  വി വി ബേബി, കെ റഫീഖ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി ബി സുരേഷ്‌, രുഗ്മിണി സുബ്രഹ്മണ്യൻ, പി ടി ബിജു, പി ആർ ജയപ്രകാശ്‌, എം റെജീഷ്‌,  ഏരിയാ സെക്രട്ടറിമരായ വി ഹാരിസ്‌, എം എസ്‌ സുരേഷ്‌ ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു. 
ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ ജയകൃഷ്‌ണൻ നരിക്കുട്ടിയും മാനേജർ ആർ പ്രസാദും വയനാട്‌ ബ്യൂറോ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top