25 April Thursday

അരങ്ങ്‌ വാണത്‌ തകഴി സിഡിഎസ്

സ്വന്തം ലേഖകൻUpdated: Saturday May 27, 2023

കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച അരങ്ങ് ജില്ലാ കലാമേള എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 
അമ്പലപ്പുഴ 
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച അരങ്ങ് 2023, -ഒരുമയുടെ പലമ -കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങളുടെയും ജില്ലാ തല കലാമേള എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. അറവുകാട് സ്കൂളിലെ ചടങ്ങിൽ  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജി രാജേശ്വരി  അധ്യക്ഷയായി.
 പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സതീ രമേശ്, സിഡിഎസ് ചെയർപേഴ്സൺ കലാ അശോകൻ, ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പ്രശാന്ത് ബാബു, അസി. കോ–-ഓർഡിനേറ്റർ കെ വി സേവ്യർ എന്നിവർ സംസാരിച്ചു. 
 38 ഇനങ്ങളിലായി 400 വനിതകൾ പങ്കെടുത്ത മത്സരത്തിൽ തകഴി സി ഡി എസ് ഓവറോൾ ചാമ്പ്യന്മാരായി. ഹരിപ്പാട് മുനിസിപ്പാലിറ്റി സി ഡി എസ് രണ്ടാം സ്ഥാനം നേടി. 
  അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷീബാ രാകേഷ്  സമ്മാനങ്ങൾ വിതരണംചെയ്തു.  ഒന്നാം സ്ഥാനം നേടിയവർ  രണ്ട്, മൂന്ന്‌, നാല്‌ തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന അരങ്ങിൽ ജില്ലയെ പ്രതിനിധീകരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top