19 April Friday

മയിലാട്ടുംപാറയിൽ കാട്ടാനകളിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കാട്ടാനകളിറങ്ങി നശിപ്പിച്ച പൂവൻവാഴത്തോട്ടം

പീച്ചി
മയിലാട്ടുംപാറയിൽ കാട്ടാനകളിറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചു. വ്യാഴം പുലർച്ചെ രണ്ടോടെ കിഴക്കേക്കുടിയിൽ മാത്തുണ്ണിയുടെ പറമ്പിലാണ് ആറ് ആനകളുടെ കൂട്ടം ഇറങ്ങിയത്.  സോളാർ വൈദ്യുതി വേലി തകർത്ത് ഇറങ്ങിയ ആനകളെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തുരത്താനായത്.  മാത്തുണ്ണിയുടെ 400 ഓളം പൂവൻ വാഴകൾ ആനകൾ നശിപ്പിച്ചു, ഡെപ്യൂട്ടി റേഞ്ചർ ടി കെ ലോഹിതാക്ഷന്റ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി  നടപടി  സ്വീകരിച്ചു. വാഴകൃഷി കൂടുതലുള്ള മേഖലകളിൽ നൈറ്റ് ഡ്യൂട്ടിക്ക് കൂടുതൽ വാച്ചർമാരെ ഏർപ്പെടുത്തിയിട്ടുള്ളതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. ആനകൾ തകർത്ത വൈദ്യുതി വേലിയുടെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top