29 March Friday
താലൂക്ക്‌ അദാലത്തുകൾ സമാപിച്ചു

തൊട്ടത്‌ ആയിരം 
ഹൃദയങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കുന്നംകുളം താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ പരാതികൾ പരിശോധിക്കുന്നു

തൃശൂർ
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ അദാലത്തുകൾ  ആയിരങ്ങൾക്ക്‌   കരുതലും കൈത്താങ്ങുമായി.  ജില്ലയിലെ ഏഴ്‌ താലൂക്കുകളിലും അദാലത്ത്‌ നടന്നു. വെള്ളിയാഴ്‌ച കുന്നംകുളം താലൂക്ക്‌  അദാലത്തോടെ  പൂർത്തിയായി. തൃശൂർ താലൂക്കിലായിരുന്നു ആദ്യ അദാലത്ത്. തുടർന്ന്‌ മുകുന്ദപുരം, തലപ്പിള്ളി, കൊടുങ്ങല്ലൂർ, ചാവക്കാട്‌, ചാലക്കുടി, കുന്നംകുളം എന്നീ   താലൂക്കുകളിലും  പൂർത്തിയായി. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, കെ  രാജൻ, ആർ ബിന്ദു, കലക്ടർ വി ആർ കൃഷ്‌ണതേജ, എഡിഎം ടി മുരളി, എംഎൽഎമാർ  എന്നിവർ  നേതൃത്വം നൽകി. അദാലത്തിന് മുന്നോടിയായി 2089 പരാതികൾ ലഭിച്ചു. ഇതിൽ 938 പരാതികൾക്ക്‌   തീർപ്പുണ്ടാക്കി.  അമ്പതോളം പരാതികൾ ഒഴിച്ച്‌ മറ്റുള്ളവ പരിഹരിക്കുന്നതിന്‌ നടപടി സ്വീകരിച്ചു. 
   40 കുടുംബങ്ങൾക്ക്‌ അദാലത്തിൽ റേഷൻകാർഡ്‌  നൽകി.  വീട്‌, പട്ടയം, ആനുകൂല്യങ്ങൾ തുടങ്ങി നിരവധി പരാതികൾ പരിഹരിച്ചു. അദാലത്ത്‌ ദിവസങ്ങളിൽ  ലഭിച്ച 1645 പരാതികളിലും  നടപടി സ്വീകരിച്ചു തുടങ്ങി. ഇത്തരം പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കി . 
 തൃശൂർ താലൂക്ക്‌ അദാലത്തിൽ  595 പരാതികളാണ്‌  ലഭിച്ചത്‌.  260  പരാതികളിൽ   തീരുമാനമെടുത്തു.  അദാലത്ത്‌ ദിവസം ലഭിച്ച  148 പരാതികൾ  ഉൾപ്പെടെ മറ്റുശേഷിക്കുന്ന പരാതികളിൽ  നടപടികൾ സ്വീകരിച്ചു വരികയാണ്‌. 
      മുകുന്ദപുരത്ത്‌   300 പരാതികളാണ്‌ ലഭിച്ചത്‌.  140 പരാതികളിൽ   തീരുമാനമെടുത്തു. അദാലത്ത്‌ ദിനത്തിൽ  357 പരാതികൾ  ലഭിച്ചു.  തലപ്പിള്ളിയിൽ 238 പരാതികളാണ്‌ ലഭിച്ചത്‌. 87 പരാതികളിൽ   നടപടി സ്വീകരിച്ചു. അദാലത്ത്‌ ദിവസം 189 പരാതികൾകൂടി ലഭിച്ചു.  കൊടുങ്ങല്ലൂർ താലൂക്കിൽ 195 പരാതികൾ ലഭിച്ചു. 80 എണ്ണത്തിൽ തീരുമാനമായി. അദാലത്ത്‌ ദിവസം 118 പരാതികൂടി ലഭിച്ചു. ചാവക്കാട്‌ 315 പരാതികൾ ലഭിച്ചു. 144 എണ്ണത്തിൽ  തീരുമാനമായി. അദാലത്ത്‌ ദിവസം 132 പരാതികൾ   ലഭിച്ചു.  ചാലക്കുടിയിൽ 239 പരാതികൾ ലഭിച്ചതിൽ 105 എണ്ണത്തിൽ  തീരുമാനമായി. അദാലത്ത്‌ ദിവസം 391 പരാതികൾ   ലഭിച്ചു. കുന്നംകുളം താലൂക്കിലെ 207 പരാതികളിൽ  122 എണ്ണത്തിൽ തീരുമാനമെടുത്തു.   അദാലത്ത്‌ ദിവസം 310 പരാതികൾ   ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top