26 April Friday

ജനകീയ വിദ്യാഭ്യാസ സമിതി ജാഥകൾ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
തൃശൂർ
ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പാഠപുസ്‌തകങ്ങൾ കാവിവൽക്കരിക്കുന്നതിനെതിരെ ജനകീയ വിദ്യാഭ്യാസ സമിതി നേതൃത്വത്തിൽ 27മുതൽ 30വരെ ജില്ലയിൽ 40 കാൽനട പ്രചാരണ ജാഥകൾ സംഘടിപ്പിക്കും. പാർലമെന്റിൽ  ചർച്ച ചെയ്യാതെ നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്‌ കാൽനട പ്രചാരണ ജാഥകൾ. 
        കെഎസ്ടിഎ, എകെജിസിടി, എകെപിസിടിഎ, എസ്എഫ്ഐ, ബാലസംഘം എന്നീ സംഘടനകളുടെ  സംയുക്താഭിമുഖ്യത്തിൽ ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലാണ്‌ ജാഥ. ജാഥകളുടെ ജില്ലാതല സമാപനം 30ന്‌ വൈകിട്ട്‌ 5.30ന്‌ കാട്ടൂർ സെന്ററിൽ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top