24 April Wednesday

സർവകലാശാലാ അധ്യാപക നിയമനം അട്ടിമറിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 

ഏലംകുളം , സർവകലാശാലാ അധ്യാപക നിയമനത്തിനുള്ള വിദ്യാഭ്യാസ മാനദണ്ഡം അട്ടിമറിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സർവകലാശാലാ അധ്യാപകനാകാൻ വിദ്യാഭ്യാസ യോഗ്യതയോ, നെറ്റോ, പിഎച്ച്ഡിയോ ആവശ്യമില്ലെന്നും പ്രവർത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ ‘പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ്’ തസ്തിക സൃഷ്ടിച്ച്‌ കോർപറേറ്റ് മുതലാളിമാരെയും വിദഗ്ധരെയും സർവകലാശാലാ കേന്ദ്രങ്ങളിൽ അധ്യാപകരായി നിയമിക്കാമെന്നുമുള്ള യുജിസി ചെയർമാന്റെ പരാമർശം അങ്ങേയറ്റം അക്കാദമികവിരുദ്ധമാണ്‌. ഇത്‌ യോഗ്യരായ യുവതലമുറയെ നോക്കുകുത്തികളാക്കുന്നു. ഈ നിലപാടിൽനിന്ന് യുജിസിയും കേന്ദ്ര സർക്കാരും പിന്മാറണമെന്നും ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top