24 April Wednesday

സ്‌മരണകളിൽ നിറഞ്ഞ്‌ പി കെ കുമാരൻ

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 പന്തളം
പന്തളം രക്തസാക്ഷികൾ ഭാനുവും നാരായണപിള്ളയും വീരചരമം വരിച്ച പന്തളം ഭക്ഷ്യസമര ത്തിന്റെ നായകൻ, സിപിഐ എം നേതാവ് പി കെ കുമാരന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് മുമ്പിൽ പന്തളം പൗരാവലി ആദരാഞ്ജലി അർപ്പിച്ചു. രണ്ടാം അനുസ്മരണ വാർഷിക ദിനമായിരുന്നു വ്യാഴാഴ്‌ച. എംഎൽഎ, ദേവസ്വം ബോർഡ് മെമ്പർ, പന്തളം പഞ്ചായത്ത് പ്രസിഡന്റ്‌, കെഎസ്‌കെടി യു സംസ്ഥാന കമ്മിറ്റിയംഗം, പികെഎസ് സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എന്നീ നിലകളിൽ അനിതരസാധാരണമായ നേതൃവൈഭവം കാഴ്ചവച്ചാണ് പി കെ പൊതുപ്രവർത്തന രംഗത്തുനിന്ന് മറഞ്ഞത്. ചെങ്കൊടിയേന്തിയ സിപിഐ എം പ്രവർത്തകരും നേതാക്കളും പി കെയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ചു.

രാവിലെ സ്മൃതി മണ്ഡപത്തിൽ മുതിർന്ന സിപിഐ എം നേതാവ് കെ പി സി കുറുപ്പ് പതാക ഉയർത്തി. അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയറ്റ് അംഗം പി ബി ഹർഷകുമാർ, ഏരിയ സെക്രട്ടറി ആർ ജ്യോതികുമാർ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ, മുടിയൂർക്കോണം  ലോക്കൽ സെക്രട്ടറി അഡ്വ. ബി ബിനി,  എന്നിവർ സംസാരിച്ചു. വൈകിട്ട് അറത്തിൽ മുക്കിൽ നിന്ന് പ്രകടനം ആരംഭിച്ചു.  പൊതുസമ്മേളനം പികെഎസ് സംസ്ഥാന സെക്രട്ടറി  അഡ്വ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ദിനാചരണ കമ്മിറ്റി ചെയർമാൻ ആർ ജ്യോതികുമാർ അധ്യക്ഷനായി. മുടിയൂർക്കോണം ലോക്കൽ സെക്രട്ടറി അഡ്വ. ബി ബിന്നി സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ലസിതാ നായർ, കെ പി സി കുറുപ്പ്, കെ എം ഗോപി, കെ കുമാരൻ, രാധാ രാമചന്ദ്രൻ, ഇ ഫസൽ, പി കെ ശാന്തപ്പൻ, എസ് അരുൺ, കെ വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top