25 April Thursday

ബൊട്ടാണിക്കൽ ഗാർഡൻ 
സന്ദർശിച്ച് കുട്ടിപ്പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

വിതുര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകൾ 
ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചപ്പോൾ

 

വിതുര
വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകൾ പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. മൂന്നു ദിവസമായി നടക്കുന്ന അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് കുട്ടികളുടെ സന്ദർശനം.  
മുതിർന്ന ശാസ്‌ത്രജ്ഞൻ ഡോ. മാത്യു ഡാനാണ് പഠനയാത്രയ്‌ക്ക് അവസരം ഒരുക്കിയത്. ക്യുആർ കോഡ് സംവിധാനത്തോടെ ചെടികളുടെ വിവരങ്ങൾ അറിയാൻ കഴിയുന്ന തരത്തിൽ സംസ്ഥാനത്തെ ആദ്യ ഔഷധവനം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിതുര ജനമൈത്രി സ്റ്റേഷനിൽ  സജ്ജീകരിച്ചിട്ടുണ്ട്. 
ടിഷ്യു കൾച്ചർ ലാബിന്റെ പ്രവർത്തനം, വിവിധതരം ഓർക്കിഡുകൾ, ആനത്താമര, ഇരപിടിയൻ സസ്യങ്ങളുടെ വിവിധ ഇനങ്ങൾ, ട്രീ ഫോസിൽ തുടങ്ങിയവ കുട്ടികൾക്ക് കൗതുകമായി. ഇലകളിൽനിന്ന് സസ്യങ്ങളെ തിരിച്ചറിയുന്നതിനുള്ള മത്സരവും കുട്ടികൾക്കായി സംഘടിപ്പിച്ചു. ഡോ. അബ്ദുൾ ജബ്ബാർ, ഡോ. രാധിക, സലീം, ഹർഷ തുടങ്ങിയവർ ക്ലാസെടുത്തു. എസ്‌പിസി ഉദ്യോഗസ്ഥരായ കെ അൻവർ, അൻസാറുദ്ധീൻ, പ്രിയനായർ, അഞ്ജു എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top