24 April Wednesday

2 സ്‌കൂള്‍ കെട്ടിടങ്ങൾകൂടി നാടിന്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്ന കൊട്ടാരക്കര ​ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 
അഡീഷണല്‍ ബ്ലോക്ക് മന്ദിരം

കൊല്ലംവിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബിയുടെ ധനസഹായത്തോടെ ജില്ലയിൽ നിർമിച്ച രണ്ട് സ്‌കൂൾ കെട്ടിടങ്ങൾ 30ന്‌ നാടിനുസമർപ്പിക്കും. വൈകിട്ട്‌ 3.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ്‌ വഴി ഉദ്ഘാടനംചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.അഞ്ചുകോടി ചെലവഴിച്ച് കൊട്ടാരക്കര ഗവ. വിഎച്ച്എസ്എസ് ആൻഡ് ബിഎച്ച്എസ് അഡീഷണൽ ബ്ലോക്കിന്റെയും ഒരു കോടി രൂപ ചെലവഴിച്ച് ചവറ സൗത്ത് ഗവ. യുപി സ്‌കൂൾ ബ്ലോക്കിന്റെയും നിർമാണമാണ് പൂർത്തീകരിച്ചത്.

 
കൊട്ടാരക്കരയിൽ 
5 കോടിയുടെ ബ്ലോക്ക്‌
കൊട്ടാരക്കര
കിഫ്‌ബിയിൽ അഞ്ചു കോടി ചെലവിലാണ്‌ കൊട്ടാരക്കര ​ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഡീഷണൽ ബ്ലോക്ക്‌ നിർമിച്ചത്‌. ഹൈസ്‌കൂൾ വിഭാഗത്തിനായി നിർമിച്ച ബ്ലോക്കിൽ മൂന്ന് ക്ലാസ് മുറിയും കിച്ചൻ ബ്ലോക്കും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. 30ന് പകൽ 3.30ന് സ്‌കൂളിൽ നടക്കുന്ന ചടങ്ങ്‌ ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്യും. 
ആദ്യഘട്ടത്തിൽ ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാ​ഗങ്ങൾക്കായി രണ്ടുനില കെട്ടിടങ്ങൾ നിർമിച്ച്‌ കഴിഞ്ഞവർഷം ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ എംഎൽഎ പി അയിഷാപോറ്റിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 2.75 കോടി ചെലവിൽ നിർമിച്ച കെട്ടിട സമുച്ചയം ഒക്ടോബറിൽ മന്ത്രി കെ എൻ ബാല​ഗോപാലും ഉദ്ഘാടനം നിർവഹിച്ചിരുന്നു.
 
ചവറയിൽ 
ഒരു കോടിയുടെ കെട്ടിടം
ചവറ
പുതിയ അധ്യയന വർഷത്തിൽ മികച്ച സൗകര്യങ്ങളോടെയുള്ള കെട്ടിടമാണ് ചവറ സൗത്ത്‌ ജിയുപി സ്‌കൂളിൽ സജ്ജമാക്കിയിരിക്കുന്നത്. 2019 –- -20-ല്‍ ഒരു കോടി ചെലവിൽ പ്ലാന്‍ഫണ്ടിൽ നിര്‍മിച്ച കെട്ടിടത്തിന്റെ മുകളിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഒരു കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല കിലെയ്ക്ക് ആയിരുന്നു. കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, സയന്‍സ് ലാബ്, ശുചിമുറി, ക്ലാസ് മുറികള്‍ എന്നിവയാണ് രണ്ടാം നിലയില്‍ ഒരുക്കിയിട്ടുള്ളത്. താഴെ മുന്ന് ക്ലാസ് മുറികളുടെ വലുപ്പത്തില്‍ ഒരു ഹാളുകൂടി കിഫ്ബി ഫണ്ടില്‍ നിര്‍മിക്കുന്നുണ്ട്. നൂറ്റിമുപ്പതിലേറെ വർഷം പഴക്കമുള്ള സ്‌കൂൾ ചവറ ഉപജില്ലയിലെ ഏറ്റവും വലിയ സർക്കാർ യുപി സ്കൂളാണ്‌. സംസ്ഥാനതല  ഉദ്ഘാടനത്തിന്റെ ഭാഗമായി സ്കൂളിലും പൊതുസമ്മേളനം നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top