17 December Wednesday

ഭിന്നശേഷിക്കാർക്ക്‌ സഹായ ഉപകരണങ്ങൾ വിതരണംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

ശാസ്താംകോട്ട മനോവികാസിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം 
ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കുന്നു

ശാസ്താംകോട്ട 
ഭിന്നശേഷി സൗഹൃദ ഇടങ്ങള്‍ കേരളത്തിന്റെ പൊതുബോധത്തിന്റെ മികവാണ് കാണിക്കുന്നതെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. ഇസിജിസി ലിമിറ്റഡിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി അലിംകോ, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി, റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ശാസ്താംകോട്ട മനോവികാസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എല്ലാ പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദ ഇടങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.  ഇതിന്റെ ഭാഗമായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായി.
198 ഭിന്നശേഷിക്കാര്‍ക്ക് ഹിയറിങ് എയ്ഡ്, വീല്‍ച്ചെയര്‍, ട്രൈ സൈക്കിള്‍, സ്മാര്‍ട് ഫോണുകള്‍, ബെയ്ലിസ്റ്റിക്, എംഎസ്ഐഡിഇ കിറ്റ്, വാക്കിങ് സ്റ്റിക്, റോളാറ്റര്‍ തുടങ്ങി 17.88 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, കലക്ടർ അഫ്സാനാ പർവീൺ, കെ ബാബുമോൻ,  സുഭാഷ് ചന്ദ്ര ചഹാർ, ഡി ജേക്കബ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top