29 March Friday

ജീവനക്കാരെ തടഞ്ഞ്‌ സമരാഭാസം

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

കോർപറേഷന് മുന്നിലെ സമരാഭാസത്തിനിടയില്‍ പെട്ടുപോയ വയോധികര്‍ക്ക് വഴികാണിച്ചുകൊടുക്കുന്ന പൊലീസുകാര്‍

തിരുവനന്തപുരം
കോർപറേഷനിലേക്ക് ജീവനക്കാരെയും ജനങ്ങളെയും കയറ്റാതെ യുവമോർ‌ച്ച. വെള്ളി രാവിലെ കോർപറേഷൻ പ്രവർത്തന സമയത്തിന് മുമ്പെത്തിയ സമരക്കാർ കോർപറേഷന്റെ മൂന്നു ​ഗേറ്റിന്‌ മുന്നിലും ജീവനക്കാരെ തടഞ്ഞു. പിൻവശത്തുകൂടെ പ്രവേശിക്കാൻ ശ്രമിച്ച ജീവനക്കാരെയും ജനങ്ങളെയും യുവമോർച്ചക്കാർ തടഞ്ഞു. ജീവനക്കാരുടെ പരാതിയിൽ, പൊലീസ് പിറകുവശത്തെ ​ഗേറ്റ് ഉപ​രോധിച്ചവരെ അറസ്റ്റ്ചെയ്‌ത്‌ നീക്കി. തുടർന്നാണ് ജീവനക്കാർക്ക് അകത്ത് കടക്കാനായത്. ജീവനക്കാരുടെ വാഹനങ്ങൾ സമരക്കാർ ഒഴിഞ്ഞുപോകുന്നതുവരെ വഴിയിൽ പാർക്ക് ചെയ്യേണ്ടിവന്നു. 
മേയറുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാൻ പൊലീസ്‌ ജലപീരങ്കി ഉപയോ​ഗിച്ചു.
 
ജോലിചെയ്യാനുള്ള അവകാശം തടയുന്നു
ജോലി ചെയ്യാനുള്ള അവകാശം തടഞ്ഞായിരുന്നു പ്രതിഷേധം. സമരക്കാരോട് തർക്കിച്ചിട്ട്‌ കാര്യമില്ലെന്നതിനാൽ കാത്തുനിന്നു. ജോലിചെയ്യാനുള്ള ജീവനക്കാരുടെ അവകാശം നിയമപരമായി നേടിയെടുക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ പ്രവർത്തകരെ നീക്കം ചെയ്‌തതിന് ശേഷമാണ് അകത്തുകയറാനായത്‌.
 
ഒ ബിജി
കെഎംസിഎസ്‌യു ജില്ലാ സെക്രട്ടറി 
 
പ്രായമായവരെയും കഷ്‌ടപ്പെടുത്തി 
നഗരസഭയ്‌ക്ക്‌ മുന്നിൽ 1.45ഓടെ എത്തിയെങ്കിലും ​യുവമോർച്ച പ്രവർത്തകർ ​ഗേറ്റിന്‌ മുന്നിൽ തടഞ്ഞതോടെ അരമണിക്കൂറോളം  കാത്തുനിന്നു. കോഫി ഹൗസ്, അക്ഷയ കേന്ദ്രം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ വന്നവർക്കും അകത്ത് കയറാനായില്ല. വിവിധ ആവശ്യങ്ങൾക്കെത്തിയ പ്രായമായവരടക്കം മണിക്കൂറുകളോളം പ്രയാസപ്പെട്ടു. 
 
പി വിനോദ്
കോർപറേഷൻ ഉദ്യോ​ഗസ്ഥൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top