24 April Wednesday
കൂത്തുപറമ്പ് രക്തസാക്ഷി ദിനം

ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ യുവജന റാലിയും പൊതുസമ്മേളനവും

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 
പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കൂത്തുപറമ്പിലെ രണധീരർക്ക്‌  തലസ്ഥാന ജില്ലയുടെ രക്താഭിവാദ്യം.  ജില്ലയിലെ 19 ബ്ലോക്ക്‌ കേന്ദ്രത്തിൽ ഡിവൈഎഫ്ഐ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. രാവിലെ മുഴുവൻ യൂണിറ്റിലും പതാക ഉയർത്തി. ധീരരക്തസാക്ഷികളായ കെ കെ രാജീവൻ, കെ വി റോഷൻ, കെ മധു, സി ബാബു, ഷിബുലാൽ എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്‌താണ്‌ പതാക ഉയർത്തിയത്‌.
പാളയം  
ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് കമ്മിറ്റിയുടെ പരിപാടി ശാസ്തമംഗലത്ത്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. എൻ മഹേഷ് അധ്യക്ഷനായി. വി കെ പ്രശാന്ത് എംഎൽഎ, സി പ്രസന്നകുമാർ, വി എസ് ശ്യാമ, എസ് ഷാഹിൻ, എം എ വിദ്യാമോഹൻ, ഗായത്രി ബാബു, ആർ എസ് കിരൺ ദേവ്, എസ് ശശിധരൻ, ബി മനു കൃഷ്‌ണൻ, എ ഷാനവാസ്, സി എസ് രതീഷ് എന്നിവർ പങ്കെടുത്തു.  
ചാല 
ഡിവൈഎഫ്ഐ ചാല ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പൊതുയോഗം സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. പി ജി സമ്പത്ത് അധ്യക്ഷനായി.  സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ, പി ആദർശ് ഖാൻ, ആർ ഉണ്ണികൃഷ്ണൻ, എം പി ലിജു,  എ ജെ ആര്യ,  കെ എസ് ബാബു രാജൻ തുടങ്ങിയവർ സംസാരിച്ചു.
വഞ്ചിയൂർ
എസ്എഫ്ഐ വഞ്ചിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിന അനുസ്മരണ യോഗവും പ്രകടനവും നടത്തി. എസ് പി ദീപക് ഉദ്ഘാടനം ചെയ്തു. സഞ്ജയ് സുരേഷ് അധ്യക്ഷനായി.  എം എ നന്ദൻ, അഭിജിത്ത് എന്നിവർ സംസാരിച്ചു.
പേരൂർക്കട
ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പരുത്തിപ്പാറയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയി ഉദ്ഘാടനം ചെയ്തു. എ നിഖിൽ അധ്യക്ഷനായി. എൽ ജോസഫ് വിജയൻ, അംശു വാമദേവൻ, ആർ അമൽ , ആർ അജിത്, എസ് ആർ അരവിന്ദ്, അർജുൻ രാജ്, നന്ദനി തുടങ്ങിയവർ സംസാരിച്ചു.
കോവളം
ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി കാഞ്ഞിരംകുളത്ത് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. എൻ നൗഫൽ ഉദ്ഘാടനം ചെയ്തു. എസ് മണിക്കുട്ടൻ അധ്യക്ഷനായി. പി എസ് ഹരികുമാർ, ശിജിത്ത് ശിവസ്, ടി പി നിനു, കെ കെ വിജയൻ, കാഞ്ഞിരംകുളം മധു, അജു തുടങ്ങിയവർ സംസാരിച്ചു. 
നേമം
ഡിവൈഎഫ്ഐ നേമം ബ്ലോക്ക് കമ്മിറ്റി വെള്ളായണി ക്ഷേത്രമൈതാനിയിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആഷിക്ക്‌ സുബൈ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ എസ് ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് ആർ ശ്രീരാജ്, ജി വസുന്ധരൻ, ജി എൽ ഷിബുകുമാർ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെ ജെ അഭിജിത്ത്, ഡി എസ് നിതിൻരാജ്, വി എസ് അക്ഷയ, ബ്ലോക്ക് സെക്രട്ടറി എം യു മനുകുട്ടൻ, പ്രശാന്ത് എന്നിവർ സംസാരിച്ചു.
കഴക്കൂട്ടം
ഡിവൈഎഫ്ഐ കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പഴന്തി ആനന്ദേശ്വരത്ത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം കെ പി പ്രമോഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് ശ്രീകാര്യം അധ്യക്ഷനായി.  രേവതി അനീഷ്, ശ്യാം കുളത്തൂർ, സെബിൻ കാട്ടായിക്കോണം, ആദർശ് അനിൽ, മഹാദേവൻ, ശ്രീകാര്യം അനിൽ,  അരുൺ വട്ടവിള എന്നിവർ സംസാരിച്ചു.
വിളപ്പിൽ 
ഡിവൈഎഫ്ഐ വിളപ്പിൽ ബ്ലോക്ക് കമ്മിറ്റി അരുവിക്കര ജങ്‌ഷനിൽ യുവ ജനറാലിയും  അനുസ്മരണ യോഗവും സംഘടിപ്പിച്ചു. അമൽ പുല്ലാർകട്ട് ഉദ്ഘാടനം ചെയ്തു. രജിത് അധ്യക്ഷനായി. അരുൺലാൽ, രഞ്ജിത്ത്, കെ എൽ ലിജു, ദീപ്തി, ജോബിൻ കോശി, അജീഷ് ബാബു, ആർ പി ശിവജി, ജി സ്റ്റീഫൻ എംഎൽഎ, പി പ്രശാന്ത്, ആർ രാജ്‌മോഹൻ, കെ സുകുമാരൻ, എസ് സുരേഷ്ബാബു, വി എസ് ശോഭൻ കുമാർ, എ ആന്റണി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top