19 April Friday

അരുവിക്കര മണ്ഡലം ക്ലീനാകും

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

അജൈവ മാലിന്യമില്ലാത്ത അരുവിക്കര പദ്ധതിയുടെ നടത്തിപ്പ്‌ യോഗം ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വിളപ്പിൽ
അരുവിക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ക്യാമ്പയിൻ അടിസ്ഥാനത്തിൽ ഉപയോഗശൂന്യമായ ചെരുപ്പ്‌, ബാഗ്‌, തുണി, ഗ്ലാസ്‌, ഇ- –- വേസ്റ്റ്‌, ബൾബ്‌, ട്യൂബ് ലൈറ്റ്‌ എന്നിവ ശേഖരിക്കും. ‘അജൈവ മാലിന്യമില്ലാത്ത അരുവിക്കര പദ്ധതി’ നടത്തിപ്പിന്റെ ഭാഗമായി ചേർന്ന യോഗത്തിലാണ്‌ തീരുമാനം. യോഗം ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 
ഡിസംബർ ഒന്നിന്‌ ആരംഭിച്ച്‌ 31 വരെയാണ്‌ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്‌. ഓരോ പഞ്ചായത്തിലും ഒരു കലക്‌ഷൻ സെന്റർ ഉണ്ടാകും. നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ  തരംതിരിച്ചാകും മാലിന്യം ശേഖരിക്കുക. മൂന്നിന്‌ ചെരുപ്പും ബാഗും 10ന്‌ തുണിത്തരങ്ങളും ഗ്ലാസ്‌ വേസ്റ്റുകളും 17ന്‌ ഇ–- --വേസ്റ്റും ശേഖരിക്കും. ബൾബുകൾ 24നാണ്‌ ശേഖരിക്കുക. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദുലേഖ, ജി കെ സുരേഷ് കുമാർ,  ഫെയ്സി എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top