27 April Saturday

കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

ചാലയിൽ കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം 
ചെയ്യുന്നു

 

തിരുവനന്തപുരം  
ജില്ലയിൽ കൂത്തുപറമ്പ് രക്തസാക്ഷിദിനം സമുചിതമായി ആചരിച്ച്‌ ഡിവൈഎഫ്‌ഐ. എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി ദിനാചരണത്തിന് തുടക്കം കുറിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ ട്രഷറർ വി അനൂപ് പതാക ഉയർത്തി. വൈകിട്ട്‌ ജില്ലയിലെ 19 ബ്ലോക്ക് കേന്ദ്രങ്ങളിലും അനുസ്മരണ യോഗം സംഘടിപ്പിച്ചു. 
പാളയം ബ്ലോക്ക്‌ സംഘടിപ്പിച്ച യോഗം മന്ത്രി എം വി ഗോവിന്ദൻ  ഉദ്ഘാടനം ചെയ്തു. കാട്ടാക്കടയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കെ കെ ശൈലജയും ചാലയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ആറ്റിങ്ങലിലും പാറശാലയിലും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷും വഞ്ചിയൂരിൽ ജില്ലാ പ്രസിഡന്റ് വി വിനീതും വെള്ളറടയിലും വിതുരയിലും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് കവിതയും കഴക്കൂട്ടത്ത് കെ എസ് സുനിൽ കുമാറും മംഗലപുരത്ത്‌ ഡി കെ മുരളി എംഎൽഎയും വർക്കലയിൽ വി കെ പ്രശാന്ത് എംഎൽഎയും നെയ്യാറ്റിൻകരയിൽ കെ ആൻസലൻ എംഎൽഎയും നെടുമങ്ങാട് വി പി പി മുസ്തഫയും നേമത്തും വിളപ്പിലും ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റ് ബി സുരേഷ് കുമാർ ഡി സുരേഷ് കുമാറും കിളിമാനൂരിൽ എ എം അൻസാരിയും വെഞ്ഞാറമൂട്ടിൽ വിഭു പിരപ്പൻകോടും കോവളത്ത് അക്ബർ ഷായും പേരൂർക്കടയിൽ ജി സംഗേഷും ഉദ്ഘാടനം ചെയ്തു.
പേരൂർക്കട 
 കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ്‌ ജി ആർ രതീഷ് അധ്യക്ഷനായി. 
ബ്ലോക്ക് സെക്രട്ടറി അംശു വാമദേവൻ, ജില്ലാ കമ്മിറ്റി അംഗം കെ സബിത, ബ്ലോക്ക് ട്രഷറർ പ്രശാന്ത് ഗിരി, ആർ അമൽ, അർജുൻ രാജ് തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും അനുസ്മരണവും നടത്തി.
വിളപ്പിൽ
ഡിവൈഎഫ്ഐ വിളപ്പിൽ ബ്ലോക്ക് കമ്മിറ്റി വെള്ളനാട് നടത്തിയ അനുസ്മരണയോഗത്തിൽ പി പ്രശാന്ത് അധ്യക്ഷനായി. അരുൺലാൽ, കെ സുകുമാരൻ, സുരേഷ് ബാബു, എം രാജേന്ദ്രൻ, ശോഭനൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
കഴക്കൂട്ടം
ഡിവൈഎഫ്ഐ കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റി ആറ്റിപ്ര ആശാൻ സ്മാരകത്തിൽ നടത്തിയ അനുസ്മരണയോഗത്തിൽ വി എസ് സുർജിത്ത് അധ്യക്ഷനായി. എസ് പ്രശാന്ത്, രേവതി അനീഷ്, ശ്യാം മോഹൻ, വി സാംബശിവൻ, ആർ രാജേഷ്, വി സുരേഷ് ബാബു, എസ് സനൽ, ആൽവിൻ, ഷൈജു എന്നിവർ സംസാരിച്ചു.
ചാല
ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി കൊഞ്ചിറവിളയിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ  ഡിവൈഎഫ്ഐ ആറ്റുകാൽ മേഖലാ പ്രഡിഡന്റ് ജി അഭിലാഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലത, ഏരിയ സെക്രട്ടറി എസ് എ സുന്ദർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ സുന്ദരം പിള്ള, എസ് ജയിൽ കുമാർ, സി ജയൻ, ജെ മായ പ്രദീപ്, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ വി അനൂപ്, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ ആദർശ് ഖാൻ, എം പി ലിജു, കളിപ്പാൻകുളം വാർഡ് കൗൺസിലർ ഡി സാജുലാൽ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ ജി പ്രേംജിത് സ്വാഗതം പറഞ്ഞു.
കോവളം
ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി നടത്തിയ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം   കെഎസ്ടിഎ സബ് ജില്ലാ സെക്രട്ടറി അക്ബർഷാ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് മണിക്കുട്ടൻ അധ്യക്ഷനായി. സിപിഐ എം വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു സുധീർ,  ഉച്ചക്കട ചന്ദ്രൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മുബാറക് ഷാ, ബ്ലോക്ക് ട്രഷറർ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
നേമം
ഡിവൈഎഫ്ഐ നേമം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും യുവജന റാലിയും സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത്കുമാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ഡി എസ് നിതിൻരാജ്, ട്രഷറർ അക്ഷയ വിജയൻ, സിപിഐ എം നരുവാമൂട് ലോക്കൽ സെക്രട്ടറി എസ് കൃഷ്ണൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top