26 April Friday

കൂത്തുപറമ്പ്‌ രക്തസാക്ഷി 
സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ആനക്കയത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം

കൂത്തുപറമ്പ്‌ രക്തസാക്ഷിദിനം ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. യൂണിറ്റുകളിൽ പ്രഭാതഭേരി മുഴക്കിയും പതാക ഉയർത്തിയും  രക്തസാക്ഷികളുടെ ഓർമ പുതുക്കി. ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ യുവജനറാലിയും പൊതുയോഗവും നടന്നു. ആനക്കയത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്തു.

ഡിവൈഎഫ്ഐ മഞ്ചേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ രതീഷ് അധ്യക്ഷനായി. എം റഹ്മാൻ, കെ മുസ്സമിൽ, സെമീർ എന്നിവർ സംസാരിച്ചു. ബിനീഷ് സ്വാഗതവും സുഹൈൽ നന്ദിയും  പറഞ്ഞു.

ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനംചെയ്തു. എം സ്വലാഹ് അധ്യക്ഷനായി. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. സി ബാബു, ഇ സുർജിത്ത്, എ പി മോഹൻദാസ്, ടി പി നജുമുദ്ദിൻ, പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. എം ശ്രീജിത്ത് സ്വാഗതവും ജലാൽ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top