കടയ്ക്കൽ
ചിതറ–-പാങ്ങോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും കെഎസ്ആർടിസിയും തമ്മിൽ മത്സരയോട്ടം പതിവെന്ന് പരാതി. കൊട്ടാരക്കരയിൽനിന്ന് കല്ലറയിലേക്കുള്ള കെഎസ്ആർടിസി ബസ് വൈകിട്ട് 4.30നാണ് കടയ്ക്കലിൽ നിന്ന് പുറപ്പെട്ടിരുന്നത്. എന്നാൽ, കോവിഡിനുശേഷം ബസിന്റെ സമയം 3.30 ആക്കി. ഈ സമയത്ത് സ്വകാര്യ ബസും സർവീസ് നടത്തുന്നു. ബസുകളുടെ മത്സരയോട്ടം വിദ്യാർഥികളെയും യാത്രക്കാരെയും വലയ്ക്കുകയാണ്. സ്വകാര്യ ബസ് യാത്രക്കാരില്ലാത്തതിനാൽ സർവീസ് മുടക്കുന്നതും പതിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..