20 April Saturday

വയനാട്‌ മെഡി. കോളേജിൽ കാത്ത്‌ ലാബ്‌ 
പ്രവർത്തന സജ്ജമാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
മാനന്തവാടി
 വയനാട് മെഡിക്കൽ കോളേജിൽ കാത്ത് ലാബ് പ്രവർത്തന സജ്ജമാക്കണമെന്ന് ബാങ്ക് എപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മാനന്തവാടി ഏരിയാ സമ്മളനം ആവശ്യപ്പെട്ടു.  സംഘടനയുടെ  സംസ്ഥാന ജോ.  സെക്രട്ടറിയും റിസർവ് ബാങ്ക് എപ്ലോയീസ്  അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ എസ്ബിഎസ് പ്രശാന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.  റുഡോൾഫ് ജോർജ്  അധ്യക്ഷനായി. ഷറഫുദ്ദീൻ,  യു രാജേഷ്,  പി മുനീർ,  കെ ശ്രീനിവാസൻ,  മഞ്ജുഷ,  നിജിലേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി കെ അജയ്കുമാർ സംസാരിച്ചു. ജയരാജൻ ആലഞ്ചേരി സ്വാഗതവും നിഷാദ് കുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: 
റുഡോൾഫ് ജോർജ് (പ്രസിഡന്റ്),  പി എസ്‌  ശ്രീനിവാസൻ  (വൈസ് പ്രസിഡന്റ്‌),  ജയരാജൻ ആലഞ്ചേരി (സെക്രട്ടറി),  സണ്ണി (ജോ. സെക്രട്ടറി),  എബിൻ (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top