എഴുകോൺ
അമ്പലത്തുംകാല - ഇരുമ്പനങ്ങാട് - ജെടിഎസ് റോഡിന്റെ നിർമാണം ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 3.8 കോടി ചെലവഴിച്ചാണ് നിർമാണം. ധനമന്ത്രി കെ എൻ ബാലഗോപാൽ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്തു. എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം അധ്യക്ഷനായി. എ സുധീന്ദ്രൻ സ്വാഗതം പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം വി സുമലാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി അനിൽ, എസ് എച്ച് കനകദാസ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി തങ്കപ്പൻപിള്ള, ലോക്കൽ സെക്രട്ടറി എം പി മനേക്ഷ, സിപിഐ ലോക്കൽ സെക്രട്ടറി കെ ബി ബിജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ ജയപ്രകാശ് നാരായണൻ, ആർ വിജയപ്രകാശ്, ടി ആർ ബിജു, എസ് സജീവ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..