26 April Friday

ലഹരിക്കെതിരെ നാടെങ്ങും ഡിവെെഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
കോട്ടയം
ലഹരിക്കെതിരെ യുവാക്കളെ അണിനിരത്താൻ ഡിവൈഎഫ്‌ഐ രംഗത്ത്‌. ജില്ലയിലെ 124 മേഖലകളിൽ ജനകീയ സമിതികൾ രൂപീകരിച്ചശേഷം 1241 യൂണിറ്റുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി പ്രവർത്തനത്തിന്‌ തുടക്കമിട്ടു. തെക്കുംഗോപുരത്ത് നടന്ന ലഹരിവിരുദ്ധ പരിപാടിയിൽ യുവജന കമീഷൻ അംഗം കെ പി പ്രശാന്ത്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ രോഹിത്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി ആഷിക് തുടങ്ങിയവർ പങ്കെടുത്തു.
വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രൻ, ജില്ലാ ട്രഷറർ സതീഷ് വർക്കി, സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ തുടങ്ങിയവർ നേതൃത്വംനൽകി. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഒക്ടോബറിൽ വാർഡ് തലത്തിൽ ജാഗ്രതാസമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top