29 March Friday
കർഷകസംഘം സംസ്ഥാന സമ്മേളനം

ഏറ്റുമാനൂരിൽ കന്നുകാലി കാർഷിക പ്രദർശനം 8ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
ഏറ്റുമാനൂർ 
കർഷകസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏറ്റുമാനൂരിൽ കന്നുകാലി കാർഷിക പ്രദർശനം എട്ടിന് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വിപുലമായ സംഘാടകസമിതി ചേർന്നു. വ്യത്യസ്ത ഇനങ്ങളിൽ പെടുന്ന പശു, ആട്, പോത്ത് തുടങ്ങിയവയുടെയും പഴയകാല കാർഷിക ഉപകരണങ്ങളുടെയും പ്രദർശനമാണ്‌  നടക്കുന്നത്. സംഘാടകസമിതി യോഗം സംസ്ഥാന കമ്മിറ്റി അംഗം എം ടി ജോസഫ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജോസഫ് ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ നരേന്ദ്രനാഥ്, ഗീതാ ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ജയകൃഷ്ണൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം എസ് സാനു, സിപിഐ എം ഏരിയ   സെക്രട്ടറി ഇൻ ചാർജ് കെ എൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു. കർഷകസംഘം ഏരിയ സെക്രട്ടറി ഇ എസ് ബിജു സ്വാഗതവും പ്രസിഡന്റ്‌ രതീഷ് രത്നാകരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ ജയകൃഷ്ണൻ (ചെയർമാൻ), ഇ എസ് ബിജു(ജനറൽ കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top