29 March Friday

ഓൺലൈൻ പഠനം ഉറപ്പാക്കാൻ 
നാടൊരുമിക്കണം: മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021
കൽപ്പറ്റ
മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനം  ഉറപ്പാക്കാൻ നാടൊന്നിച്ച് മുന്നോട്ടു വരണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭ്യർഥിച്ചു. ജില്ലയിലെ ഓൺലൈൻ പഠന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ഓൺലൈനിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
   പഴയ വിദ്യാഭ്യാസ രീതിയിലേക്ക് പെട്ടെന്ന് തിരിച്ചു പോക്കുണ്ടാവില്ലെന്ന യാഥാർഥ്യം തിരിച്ചറിയണം. കോവിഡ് വെല്ലുവിളി അവസാനിച്ചാലും ഡിജിറ്റൽ പഠന സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന രീതി നിലനിൽക്കും. ഈ സാഹചര്യത്തിൽ നൂറു ശതമാനം കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കിയേ തീരൂ. ഈ വെല്ലുവിളി ഏറ്റെടുക്കാൻ സർക്കാരിന് മാത്രമാവില്ല. കക്ഷി ഭേദമെന്യേ നിയമസഭയിൽ സമവായമുണ്ടായ ഈ വെല്ലുവിളി ഏറ്റെടുക്കാൻ എല്ലാവരും മുന്നോട്ടു വരണം. ഇക്കാര്യത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന  തദ്ദേശ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, കലക്ടർ അദീല അബ്ദുള്ള, ജില്ലാ വികസന കമീഷണർ ജി പ്രിയങ്ക, ജില്ലയിലെ നഗരസഭാ അധ്യക്ഷർ, ബ്ലോക്ക്–-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ  തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top