25 April Thursday
കലിയടങ്ങാതെ കോൺഗ്രസ്‌

പൊലീസിനെയും 
ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

കോൺഗ്രസുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ കോട്ടയം ഡിവൈഎസ്‌പി ജെ സന്തോഷ് കുമാർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ

 കോട്ടയം

വയനാട്‌ സംഭവത്തിലുള്ള പ്രതിഷേധത്തിന്റെ പേരിൽ രണ്ടാം ദിവസവും കോട്ടയത്ത്‌ കോൺഗ്രസിന്റെ അക്രമം. വെള്ളിയാഴ്‌ച നടന്നതിന്റെ തുടർച്ചയായി ശനിയാഴ്‌ച പൊലീസിനുനേരെ തെരുവിൽ അക്രമം അഴിച്ചുവിട്ട്‌  കോൺഗ്രസ്‌ "പ്രതിഷേധം'. 
  കലക്ടറേറ്റിനു സമീപം പ്രവർത്തകർ യുദ്ധഭൂമിയാക്കി. ഏറെ നേരം ഗതാഗതം സ്‌തംഭിച്ചു. ഡിവൈഎസ്‌പിയും എസ്‌ഐയും അടക്കമുള്ളവർക്ക്‌ പരിക്കേറ്റു. 
പ്രകോപനപരമായ മുദ്രാവാക്യവുമായി എത്തിയ പ്രവർത്തകരെ തടയാൻ കലക്ടറേറ്റിനു സമീപം പൊലീസ്‌ ബാരിക്കേഡ്‌ വച്ചിരുന്നു. ബാരിക്കേഡ്‌ തകർത്ത പ്രവർത്തകർ അതിലൊരെണ്ണം ഡിവൈഎസ്‌പി ജെ സന്തോഷ്‌കുമാറിന്റെ തലയിലേക്ക്‌ മറിച്ചിട്ടു. തലയ്‌ക്ക് പരിക്കേറ്റ ഡിവൈഎസ്‌പിയെ ഉടൻ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനു നേരെയും കലക്ടറേറ്റിലെ ഓഫീസുകൾക്ക്‌ നേരെയും പ്രവർത്തകർ കല്ലെറിഞ്ഞു. കലക്ടറേറ്റിലേക്ക്‌ അതിക്രമിച്ച്‌ കടക്കാനും ശ്രമിച്ചു. ഇതോടെ പൊലീസ്‌ ലാത്തിവീശി. കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കല്ലേറിലാണ്‌ വെസ്‌റ്റ്‌ എസ്‌ഐ ടി ശ്രീജിത്ത്‌ അടക്കം എട്ട്‌ പൊലീസുകാർക്ക്‌ പരിക്കേറ്റത്‌. ഏതാനും കോൺഗ്രസ്‌ പ്രവർത്തകർക്കും പരിക്കുണ്ട്‌. ഉമ്മൻ ചാണ്ടിയാണ്‌ പ്രകടനം ഉദ്‌ഘാടനം ചെയ്‌തത്‌. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു പ്രവർത്തകരുടെ അക്രമം.-

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top