29 March Friday

മഴക്കാല മുന്നൊരുക്കം 
വേഗത്തിലാക്കണമെന്ന്‌ 
ജില്ലാ വികസന സമിതി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
കോട്ടയം
വിവിധ വകുപ്പുകളുടെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്നും കാലാവസ്ഥ അനുകൂലമാകുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും ജില്ലാ വികസന സമിതി യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.   കലക്ടർ ഡോ. പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന  യോഗത്തിലാണ് നിർദേശം.
 നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ എല്ലാ വകുപ്പുദ്യോഗസ്ഥരും ശ്രദ്ധപുലർത്തണമെന്നും ജനപ്രതിനിധികൾ പറഞ്ഞു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ജൽജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട  സാങ്കേതിക തടസങ്ങൾ   വേഗത്തിൽ പരിഹരിക്കണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് പറഞ്ഞു.    ശബരിമല സീസൺ തുടങ്ങുന്നതിനു മുമ്പു തന്നെ 26-ാം മൈൽ പാലത്തിന്റെ നിർമാണം പൂർത്തീകരിക്കണമെന്നും മണിമല പഞ്ചായത്തിലേക്കു കുടിവെള്ള പൈപ്പ് ലൈൻ പാലത്തിലൂടെ സ്ഥാപിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരിൽ നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് ഉടൻ ലഭ്യമാക്കണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. അക്കൗണ്ട് നമ്പരിലെ പിഴവു മൂലം നഷ്ടപരിഹാരം ലഭിക്കാത്ത 84 പേർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണെന്ന്   കലക്ടർ മറുപടി നൽകി. എരുമേലി, പൂഞ്ഞാർ തെക്കേക്കര, മുണ്ടക്കയം വില്ലേജ് ഓഫീസുകളുടെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും എംഎൽഎ  ആവശ്യപ്പെട്ടു. 
ചങ്ങനാശേരിയിൽ നിർത്തിവച്ച ബോട്ട് സർവീസുകൾ പുനഃസ്ഥാപിച്ച് വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും യാത്രാദുരിതം ലഘൂകരിക്കണമെന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ  ആവശ്യപ്പെട്ടു. കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. 
പാലാ ജനറൽ ആശുപത്രിയിൽ കണ്ണുരോഗ വിഭാഗം ശസ്ത്രക്രിയ മുറി പ്രവർത്തനയോഗ്യമല്ലെന്നും നടപടി സ്വീകരിക്കണമെന്ന്‌ തോമസ് ചാഴികാടൻ എംപിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ പറഞ്ഞു. 
 ജില്ലാ പ്ലാനിങ്‌ ഓഫീസ് റിസർച്ച് ഓഫീസർ ടോം ജോസ് പദ്ധതി പുരോഗതി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top