19 April Friday
പുതുക്കാട് അപകട പരമ്പര

ടെമ്പോയും ട്രാവലറും കൂട്ടിയിടിച്ച് 
7 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

പുതുക്കാട് ടെമ്പോ ട്രാവലർ മറിഞ്ഞപ്പോൾ

പുതുക്കാട്  
ദേശീയപാത പുതുക്കാട് സിഗ്നലില്‍ ടെംപോ ട്രാവലറും ടെംപോയും കൂട്ടിയിടിച്ച്  ട്രാവലര്‍ മറിഞ്ഞു. ഏഴ്‌ പേര്‍ക്ക് പരിക്ക്. ആരുടെ പരിക്ക് സാരമുള്ളതല്ല. ശനി രാത്രി എട്ടിനാണ്‌  അപകടം. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്നും കാഞ്ഞൂപാടം റോഡിലേക്ക് കടക്കാന്‍ ശ്രമിച്ച ട്രാവലറില്‍ ദേശീയപാതയില്‍ നിന്നും എത്തിയ ടെംപോ ഇടിക്കുകയായിരുന്നു. സിഗ്നലിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കാറിന് പിറകിൽ 
ലോറിയിടിച്ചു
പുതുക്കാട് സിഗ്നൽ ജങ്ക്ഷനിൽ കാറിന് പിറകിൽ മിനിലോറി ഇടിച്ചു.   കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയ കാറിന് പിന്നിലാണ് ലോറി ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. കാറിന്റെ  പിൻവശം തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top