20 April Saturday

ബാലസംഘം ജില്ലാ സമ്മേളനം: സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

 കാഞ്ഞങ്ങാട്

ബേക്കൽ ക്ലബിൽ 23, 24 തിയതികളിൽ നടക്കുനന ബാലസംഘം  ജില്ലാ സമ്മേളനത്തിന്‌ സംഘാടകസമിതി രൂപീകരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ വി ശിൽപ്പ ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ് വിഖ്യാത് റായി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി  കെ രാജ്മോഹൻ, പി അപ്പുക്കുട്ടൻ, എം പൊക്ലൻ, പി കെ നിഷാന്ത്, ന​ഗരസഭാ ചെയർപേഴ്സൺ കെ വി സുജാത, പ്രവീൺ പാടി  എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഋഷിത സി പവിത്രൻ സ്വാഗതവും അനുരാഗ് പുല്ലൂർ നന്ദിയും പറഞ്ഞു. 501 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ രാജ്മോഹൻ(ചെയർമാൻ), പി കെ നിഷാന്ത്( ജനറൽ കൺവീനർ). 
യൂണിറ്റ്, വില്ലേജ് സമ്മേളനം 
പൂർത്തിയായി 
ജില്ലയിലെ 1585 യൂണിറ്റ് സമ്മേളനവും 141 വില്ലേജ് സമ്മേളനങ്ങളും പൂർത്തീകരിച്ചു. 12 ഏരിയാ സമ്മേളനങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത 250 പ്രതിനിധികളും 50 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 300 പ്രതിനിധികൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും. പ്രചാരണത്തിന്റെ ഭാഗമായി 1500 കേന്ദ്രങ്ങളിൽ ശാസ്ത്രചിന്ത കൂട്ടം നടത്തും. 
ജില്ലാ  തുമ്പി സംഗമം 17ന് ഉദുമയിൽ നടക്കും. മഞ്ചേശ്വരത്ത്‌ സൈക്കിൾ റാലി, കുമ്പളയിൽ കുട്ടികളുടെ ജില്ലാ കബഡി മത്സരം, കാസർകോട് ഫ്‌ളാഷ്‌മോബ്‌, കാറഡുക്കയിൽ മഴപ്പൊലിമ കുട്ടിക്കൂട്ടം, ബേഡകത്ത്‌ തെരുവുനാടകം, കാഞ്ഞങ്ങാട് തെരുവോര ചിത്രരചനയും ബാലസാഹിത്യ പുസ്തകോത്സവവും പനത്തടിയിൽ സർഗോത്സവം  നീലേശ്വരത്ത് പാട്ടുത്സവം ചെറുവത്തൂരിൽ നാടൻപാട്ട്, തൃക്കരിപ്പൂരിൽ പഴമയുടെ കളികൾ എന്നിവ നടക്കും. 15,000 പേരുടെ ഘോഷയാത്രയോടെ ജില്ലാ സമ്മേളനം 24ന് സമാപിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top