25 April Thursday

പെൻഷനേഴ്‌സ്‌ വനിതാവേദി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

പെന്‍ഷനേഴ്സ് യൂണിയന്‍ വെട്ടിക്കവല ബ്ലോക്ക് വനിതാവേദി പൊരീക്കലില്‍ മുന്‍ എംഎംഎല്‍എ പി അയിഷാപോറ്റി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെട്ടിക്കവല ബ്ലോക്ക്‌ വനിതാവേദി മുൻ എംഎൽഎ പി അയിഷാപോറ്റി ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ മേദിനി ശ്രീധരൻ അധ്യക്ഷയായി. സ്ത്രീശാക്തീകരണം എന്ന സെമിനാറിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുമലാൽ വിഷയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സതിയമ്മ, ജി ചന്ദ്രശേഖരപിള്ള, ഡി രാധാമണി, ക്ലമൻസിയ, സി കെ രമണി എന്നിവർ സംസാരിച്ചു. പവിത്രേശ്വരം വടക്ക്, തെക്ക് യൂണിറ്റുകളുടെ കൺവൻഷൻ ജില്ലാ സെക്രട്ടറി കെ രാജേന്ദ്രൻ ഉദ്‌ഘാടനംചെയ്തു. ജി ഗീവർഗീസ് അധ്യക്ഷനായി. മെമ്പർഷിപ്  വിതരണം ബ്ലോക്ക്‌ സെക്രട്ടറി എം രവിനാഥൻപിള്ള ഉദ്‌ഘാടനംചെയ്തു. കെ സോമൻപിള്ള, ജെ ശാരദമ്മ, പി കുട്ടപ്പൻപിള്ള, എം ശ്രീധരൻനായർ, കെ മോഹനൻ,  തുളസീധരൻപിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ ശങ്കുണ്ണിപ്പിള്ള സ്വാഗതവും ട്രഷറർ വി മോഹൻകുമാർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top