20 April Saturday

ഈ നേട്ടം 
മലയാളത്തിന്റെ 
സുകൃതത്തിന്

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

ഉമ ഭട്ടതിരിപ്പാട്

 പൊന്നാനി

‘നവതിയുടെ നിറവിൽനിൽക്കുന്ന എം ടി സാറിന്‌ സമർപ്പിക്കുകയാണ്‌ ഈ നേട്ടം’– മോഹിനിയാട്ടത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ ഉമ ഭട്ടതിരിപ്പാടിന്‌ വാക്കുകളിൽ അഭിമാനംനിറഞ്ഞു. എം ടിയോടും കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുള്ള  ഉമയ്‌ക്ക്‌ മറ്റാർക്കാണ്‌ തന്റെ നേട്ടം സമർപ്പിക്കാനാകുക. എം ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയാണ്‌ ഉമയുടെ ഗുരുനാഥ. ശിഷ്യയാകുമ്പോൾ വയസ്സ്‌ മൂന്ന്‌. സരസ്വതി ടീച്ചറിൽനിന്ന് നൃത്തവിദ്യാലയത്തിന്റെ ചുമതല മകൾ അശ്വതിയും മരുമകൻ എൻ ശ്രീകാന്തും ഏറ്റെടുത്തതോടെ ഇവരുടെ ശിഷ്യത്വത്തിലായി തുടർ പഠനം. ഇപ്പോഴും അത് തുടരുന്നു. കഴിഞ്ഞ ആഴ്ച തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ‘സാദരം എം ടി' പരിപാടിയിലും അശ്വതിക്കൊപ്പം എം ടിക്കുമുന്നിൽ നൃത്തംചെയ്തു. ദൂരദർശനിൽ ബി ഗ്രേഡ് ആർടിസ്റ്റാണ്. മാണിക്യക്കല്ല് സിനിമയിൽ നായികയുടെ കുട്ടിക്കാലവും അഭിനയിച്ചിട്ടുണ്ട്‌. നിലമ്പൂർ പാലേമാട് ശ്രീ വിവേകാനന്ദ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ വിദ്യാർഥിയാണ്. 2019ൽ  ബി സോൺ കലോത്സവത്തിൽ കലാതിലകമായിരുന്നു. കോഴിക്കോട് കാരന്തൂർ കൊളായിയിൽ അധ്യാപക ദമ്പതികളായ നാരായണൻ ഭട്ടതിരിപ്പാടിന്റെയും ഉമാദേവിയുടെയും മകളാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top