29 March Friday
എല്ലാവർക്കും ഉപരിപഠനത്തിന്‌ പ്രവേശനം

പ്ലസ്‌ വണ്ണിന്‌ 39313 
വിഎച്ച്‌എസ്‌ഇ 3030

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023
തൃശൂർ
ജില്ലയിൽ  എസ്‌എസ്‌എൽസി പരീക്ഷ ജയിച്ച ഒരാളും ഇക്കുറി ഉപരിപഠനത്തിന്‌ പ്രവേശനം കിട്ടാതെ വലയില്ല. പ്ലസ്‌ വൺ സീറ്റുകൾ 20 ശതമാനം വർധിപ്പിച്ചതോടെ    ആയി ഉയരും. നിലവിൽ 32,761 സീറ്റുകളാണുണ്ടായിരുന്നത്‌. ഒറ്റയടിക്ക്‌ ജില്ലയിൽ  6,552 സീറ്റിന്റെ വർധനയാണുണ്ടായത്‌. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 3030 സീറ്റുണ്ട്‌.  ഇതുകൂടാതെ ഐടിഐ, പോളി, സ്‌പെഷ്യൽ സ്‌കൂൾ വിഭാഗത്തിൽ പതിനായിരത്തോളം സീറ്റുകളുണ്ട്‌.  കേരള സിലബസിൽ ജില്ലയിൽ  34,137 പേരാണ്‌ ഉപരിപഠനത്തിന്‌ അർഹത നേടിയത്‌. പതിനായിരത്തോളം പേർ സിബിഎസ്‌ഇ സിലബസിലും വിജയിച്ചിട്ടുണ്ട്‌. കഴിഞ്ഞവർഷം രണ്ടായിരത്തോളം സീറ്റുകൾ ഒഴിഞ്ഞു കിടന്നിരുന്നു.  
സർക്കാർ, എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ എന്നിങ്ങനെ 271  സ്‌കൂളാണുള്ളത്‌. സർക്കാർ സ്‌കൂളുകളിൽ 106 സയൻസ്‌ ബാച്ചും 50 ഹ്യുമാനിറ്റീസ്‌ ബാച്ചും 64 കൊമേഴ്‌സ്‌ ബാച്ചും ഉൾപ്പെടെ 220 ബാച്ചാണുള്ളത്‌. എയ്‌ഡഡ്‌ മേഖലയിൽ  സയൻസ്‌ 183, ഹ്യുമാനിറ്റീസ്‌ 49, കൊമേഴ്‌സ്‌ 101 എന്നിങ്ങനെയാണ്‌. അൺ എയ്‌ഡഡ്‌ മേഖലയിൽ 66 സയൻസ്,  6 ഹ്യുമാനിറ്റീസ്‌, 27 കോമേഴ്‌സ്‌ ഉൾപ്പടെ  99   ബാച്ചുണ്ട്‌. 
 സയൻസ്‌ ഗ്രൂപ്പിൽ സർക്കാർ സ്‌കൂൾ 5194 സീറ്റ്‌,  എയ്‌ഡഡ്‌ 5618 എന്നിങ്ങനെ  മൊത്തം മെറിറ്റിൽ 10812 സീറ്റുണ്ട്‌.   സ്‌പോർട്‌സ്‌ 303, മാനേജ്‌മെന്റ്‌ 2155, കമ്യൂണിറ്റി 1180, അൺ എയ്‌ഡഡ്‌ 3289 സീറ്റുമുണ്ട്‌. ഇതിനൊപ്പമാണ്‌ 20 ശതമാനം വർധിക്കുക. 
ഹ്യുമാനിറ്റീസ്‌ ഗ്രൂപ്പിൽ   സർക്കാർ സ്‌കൂൾ  2449 സീറ്റ്‌,  എയ്‌ഡഡ്‌  1510 എന്നിങ്ങനെ മെറിറ്റിൽ 3959 സീറ്റ്‌ നിലവിലുണ്ട്‌.   സ്‌പോർട്‌സ്‌ 101, മാനേജ്‌മെന്റ്‌ 580, കമ്യൂണിറ്റി 310, അൺ എയ്‌ഡഡ്‌  286 സീറ്റുമുണ്ട്‌. കൂടാതെ 20 ശതമാനംകൂടി വർധിക്കും. കൊമേഴ്‌സ്‌ ഗ്രൂപ്പിൽ  സർക്കാർ സ്‌കൂൾ 3136 സീറ്റ്‌,  എയ്‌ഡഡ്‌  3092 എന്നിങ്ങനെ  മൊത്തം മെറിറ്റിൽ  6228സീറ്റ്‌ നിലവിലുണ്ട്‌.   സ്‌പോർട്‌സ്‌ 167, മാനേജ്‌മെന്റ്‌ 1175, കമ്യൂണിറ്റി 680, അൺ എയ്‌ഡഡ്‌  1336 സീറ്റുകളുണ്ട്‌. ഇതിനൊപ്പവും 20 ശതമാനം വർധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top