17 December Wednesday

കെഎസ്എഫ്ഇയില്‍ 1300 പേരെ നിയമിച്ചു: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

കെഎസ്എഫ്ഇ ബന്തടുക്ക മൈക്രോ ശാഖ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

 ബന്തടുക്ക/ പെരിയ

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കെഎസ്‌എഫ്‌ഇയിൽ 1300 പേരെ നിയമിച്തായി മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്‌എഫ്‌ഇ ബന്തടുക്കയിലും പെരിയയിലും തുറന്ന ശാഖകൾ  ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎച്ച്‌ കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. 
ജില്ലയിലെ ആദ്യത്തെ മൈക്രോ ശാഖയാണ്‌ ബന്തടുക്കയിലേത്‌. ഉദ്‌ഘാടന ചടങ്ങിൽ കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, സ്ഥിരം സമിതി ചെയർമാൻ വി അരവിന്ദൻ, ഷമീർ കുമ്പക്കോട്, കേരളാ ബാങ്ക്‌ ഡയറക്ടർ സാബു അബ്രഹാം, എം അനന്തൻ, വിവേക് പാലാർ, ഉമ്മർ ബാവ, എം പി ശ്രീജിത്ത്, കെ കെ കുഞ്ഞുകൃഷ്ണൻ, ചക്രപാണി, വി എം റോജാ രമണി, ഇ രാജൻ, പി ടി സതീഷ് ബാബു, കെ.ശശികുമാർ എന്നിവർ സംസാരിച്ചു. എംഡി ഡോ. എസ് കെ സനിൽ സ്വാഗതവും എജിഎം കെ ടി ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. 
പെരിയയിൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ, പഞ്ചായത്തംഗം ടി രാമകൃഷ്ണൻ നായർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ,  എൻ ബാലകൃഷ്ണൻ, പ്രമോദ് പെരിയ, എ എം മുരളീധരൻ, ഹമീദ് കുണിയ, കെ കുഞ്ഞിരാമൻ, ടി കെ ബാലൻ, വി എം റോജ രമണി, പി വേലായുധൻ, കെ മനോജ്കുമാർ,  കെ ശശികുമാർ എന്നിവർ സംസാരിച്ചു. ഡോ. എസ് കെ സനിൽ സ്വാഗതവും കെ ടി ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top