17 April Wednesday

സർഗാത്മകതയെ അധികാരികൾ ഭയക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

ഒടിടി പ്ലാറ്റ്ഫോമിനെക്കുറിച്ച്‌ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ ബീനാപോൾ സംസാരിക്കുന്നു

തലശേരി
സർഗാത്മകതയുടെ സ്വതന്ത്രമായ ആഘോഷത്തെ ഭയപ്പെടുന്ന ഭരണാധികാരികൾ ഒടിടി പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്കുമേൽ നിയന്ത്രണമേർപ്പെടുത്തുകയാണെന്ന് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായുള്ള ഓപ്പൺ ഫോറം. എഫ്എഫ്എസ്ഐയുടെ ആഭിമുഖ്യത്തിൽ പ്രസന്നകുമാർ പവലിയനിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ ചലച്ചിത്ര അക്കാദമി ഗവേണിങ്‌ ബോഡി അംഗം വി കെ ജോസഫ് മോഡറേറ്ററായി. 
അക്കാദമി ഉപാധ്യക്ഷ ബീനാപോൾ, സംവിധായകരായ പുഷ്പേന്ദ്ര സിങ്‌, വിധുവിൻസെന്റ്‌, ചലച്ചിത്ര നിരൂപകൻ എൻ പി സജീഷ്, സംവിധായകനും ക്യാമറാമാനുമായ പ്രതാപ് ജോസഫ് എന്നിവർ സംസാരിച്ചു.  നിയന്ത്രണങ്ങൾ കർക്കശമാക്കി സർഗാത്മകതയെയും സ്വാതന്ത്ര്യബോധത്തെയും ഹനിക്കുകയാണ് ഭരണകൂടമെന്ന് പുഷ്പേന്ദ്ര സിങ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top